# നയൻതാര ഇനി ഒന്നിക്കാൻ പോകുന്നത് ആ രണ്ടു വ്യക്തികൾക്കൊപ്പം

- Link: https://ml.b4blaze.com/film-news/nayanthara-breaks-trishas-record
- Published: 2023-10-27T08:00:01+05:30
- Author: Devika

ഇന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രധാന ചർച്ചകൾ ആണ് നയൻതാര  ആണോ തൃഷയാണോ മികച്ച നടി
എന്നുള്ളത്. ഇതിനു ഉദാഹരണമായി ഇരുവരുടെയും ആരാധകർ പല കാര്യങ്ങളും നിരത്തിയാണ് വാദിക്കുന്നത്.
തൃഷ അഭിനയിച്ച പൊന്നിയിൻ സെൽവൻ എന്ന ചിത്രം സംവിധാനം ചെയ്തത് മണിരത്‌നം ആണ്. തൃഷ കോടികൾ
പ്രതിഫലം വാങ്ങിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. അത് കൊണ്ട് തന്നെ അത് വലിയ രീതിയിൽ 
തന്നെ വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. എന്നാൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം
വാങ്ങുന്ന നടിയെന്ന പേര് വര്ഷങ്ങളായി സ്വന്തമാക്കിയിരിക്കുന്നത് താരമാണ് നയൻതാര. എന്നാൽ
ഇപ്പോൾ നയൻതാരയ്ക്ക് ഒപ്പം തൃഷയും എത്തിയിരിക്കുകയാണ്.

![Nayanthara](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/Nayanthara.
jpg?resize=1200%2C675&ssl=1)

ഇരുവരും തമ്മിൽ മത്സരം ഉണ്ടെന്ന് പോലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ട്. തൃഷ ഇങ്ങനെ 
പോകുവാണെങ്കിൽ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന നയൻതാരയുടെ പേരും സ്വന്തമാക്കും
എന്നാണ് ആരാധകർ പറയുന്നത്. പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതോടെ മണിരത്‌നം ചിത്രത്തിൽ ഏറ്റവും
കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന പേര് തൃഷ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ 
ആ പേര് മാറ്റി എഴുതാൻ ഒരുങ്ങുകയാണ് നയൻതാര. മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ
ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാര ആണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/trisha1.jpg?resize
=900%2C506&ssl=1)

നായകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ഏറ്റവും പുതിയ
ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് മണിരത്‌നം ഇപ്പോൾ. ഈ ചിത്രത്തിൽ നായികയായി എത്തുന്നത്
നയൻതാര ആണെന്നും അതിനായി നയൻതാര പന്ത്രണ്ട് കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്
എന്നുമാണ് പുറത്ത് വരുന്ന വാർത്ത. ഇതോടെ മണിരത്‌നം ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം
വാങ്ങുന്ന നായിക എന്ന വിശേഷണം നയൻതാരയ്ക്ക് സ്വന്തമാകും. എന്നാൽ ചിത്രത്തിൽ പ്രധാന 
വേഷത്തിൽ തന്നെ തൃഷയും എത്തുന്നുണ്ട് എന്നും അതിനായി പന്ത്രണ്ടു കോടി തന്നെയാണ് തൃഷയും
ആവശ്യപ്പെട്ടിക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഈ വാർത്തകളോട് ചിത്രത്തിന്റെ
അണിയറ പ്രവർത്തകർ ഇത് വരെ പ്രതികരിച്ചിട്ടില്ല.
