# വിവാഹം കഴിഞ്ഞതോടെ ചില സുപ്രധാന തീരുമാനങ്ങളെടുത്ത് നയന്‍താര..! ആരാധകര്‍ നിരാശയില്‍!!

- Link: https://ml.b4blaze.com/film-news/nayanthara-decisions-after-marriage
- Published: 2022-06-16T09:40:56+05:30
- Author: Sreekumar

ഏഴ് വര്‍ഷത്തെ പ്രണയ സാഫല്യമായിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം. ആരാധകരും പ്രിയപ്പെട്ടവരും
ഏറെ നാളായി കാത്തിരുന്ന ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒരു വാര്‍ത്തയായിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരേയും കുറച്ചുള്ള വിശേഷങ്ങളും വിവരങ്ങളുമാണ്
ഇപ്പോഴും ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ വിവാഹ ശേഷം നയന്‍താര എടുത്ത ഒരു നിര്‍ണായക തീരുമാനത്തെ
കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/nayanthara-2.jpg?
resize=1200%2C628&ssl=1)

എടുത്ത രണ്ട് തീരുമാനങ്ങളില്‍ ഒന്ന് ആരാധകര്‍ക്ക് തീര്‍ത്തും വിഷമം ഉണ്ടാക്കുന്ന ഒന്നാണ്.
വിവാഹം കഴിഞ്ഞത് കൊണ്ട് ഇനിമുതല്‍ താന്‍ സിനിമകളില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കില്ലെന്ന്
നയന്‍താര അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. താരത്തിന്റെ അടുത്ത വൃത്തങ്ങളാണ്
ഇതേ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത് എന്നും പറയപ്പെടുന്നു. മാത്രമല്ല വിവാഹം കഴിഞ്ഞത്
കൊണ്ട് കമ്മിറ്റ് ചെയ്ത സിനിമകള്‍ അല്ലാതെ പുതിയ സിനിമകളില്‍ കരാര്‍ വെയ്ക്കുന്നില്ല
എന്നും കുറച്ച് നാളത്തേക്ക് ഒരു അവധി എടുക്കാനാണ് താരറാണി തീരുമാനിച്ചത് എന്നും വാര്‍ത്തകള്‍
പുറത്ത് വരുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vinghes_shivan_nayanthara_wedding_tirupati_main.
jpg?resize=1200%2C900&ssl=1)

ചില മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എങ്കിലും നയന്‍താരയുടേയോ 
വിഘ്‌നേഷിന്റെയോ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങളില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണമോ അറിയിപ്പോ
ഇതുവരെ വന്നിട്ടില്ല. വിവാഹ ശേഷം ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കില്ലെന്ന താരത്തിന്റെ
തീരുമാനം വ്യക്തിപരമാണെങ്കിലും അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുമെന്ന നടിയുടെ
തീരുമാനം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/nayan-home-3.jpg?
resize=866%2C956&ssl=1)

ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. വിവാഹ ശേഷം ക്ഷേത്ര ദര്‍ശനവും മറ്റുമായി തിരക്കിലാണ്
ഇപ്പോള്‍ നയന്‍താര. പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ അറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.
