# മക്കള്‍ എത്തിയിട്ടും വിവാഹ വീഡിയോ എത്തിയില്ല..! നിരാശയോടെ നയന്‍സിന്റെ ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/nayanthara-fans-eagerly-waiting-and-asking-about-the-documentary
- Published: 2022-11-10T08:43:31+05:30
- Author: Sreekumar

വര്‍ഷങ്ങളുടെ പ്രണയബന്ധത്തിന് ശേഷമാണ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ നയന്‍താരയും
വിഘ്‌നേഷും വിവാഹത്തിലേക്ക് കടന്നത്. ഈ താരവിവാഹത്തിന് വേണ്ടി ആരാധകര്‍ നാളുകള്‍ എണ്ണി
കാത്തിരിക്കുകയായിരുന്നു.. ഇന്ത്യന്‍ സിനിമാ ലോകത്തെ മിന്നും താരങ്ങളും നയന്‍താര-വിഘ്‌നേഷ്
വിവാഹത്തിന് സാക്ഷിയായി. മഹാബലിപുരത്തെ ഒരു ആഢംബര റിസോര്‍ട്ടില്‍ വെച്ച് ക്ഷണിക്കപ്പെട്ട
അതിഥികളെ മാത്രം വിളിച്ച് ചേര്‍ത്ത് ആയിരുന്നു വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന്റെ
ചില ഫോട്ടോകള്‍ മാത്രമാണ് ഇതുവരേയും പുറത്ത് വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nayanthara-1.jpg?
resize=1280%2C720&ssl=1)

മറ്റ് വീഡിയോകള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.. അപ്പോഴാണ് വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സിലൂടെ
എത്തുമെന്ന വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇത് നയന്‍താരയുടെ വിവാഹ വീഡിയോ മാത്രം
ആയിരിക്കല്ല എന്നും നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ല്‍ എന്ന പേരില്‍ ഇറങ്ങുന്ന അവരെ
കുറിച്ചുള്ള ഡോക്യുമെന്ററി ആയിരിക്കുമെന്നാണ് പീന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് ഈ ഡോക്യുമെന്ററി നെറ്റഅഫ്‌ലിക്‌സിന് വേണ്ടി തയ്യാറാക്കുന്നത്.
ഇതിന്റെ ടീസര്‍ വീഡിയോയും പുറത്ത് വിട്ടിരുന്നു.. ജൂണ്‍ മാസം വിവാഹം കഴിഞ്ഞ താരദമ്പതികള്‍
ഇപ്പോള്‍ അച്ഛനും അമ്മയും ആയി കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nayans.jpg?resize
=508%2C635&ssl=1)

എന്നിട്ടും ഈ ഡോക്യുമെന്ററി വീഡിയോയോ അല്ലെങ്കില്‍ ഇവരുടെ വിവാഹ വീഡിയോയോ പുറത്ത് വരാത്തതിന്റെ
നിരാശയിലാണ് ആരാധകര്‍. കാത്തിരുന്ന് നാളുകള്‍ പോയെന്നും എന്ന് വീഡിയോ പുറത്ത് വിടുമെന്നും
അവര്‍ ചോദിക്കുന്നു. നെറ്റ്ഫ്‌ലിക്‌സിന്റെ ടീസര്‍ വീഡിയോയ്ക്ക് അടിയിലും നിരവധിപ്പേര്‍
ഈ പരിഭവം പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം, ഇപ്പോള്‍ നയന്‍താരയും വിഘ്‌നേഷും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ
മാതാപിതാക്കളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nayans-34-.jpg?resize
=1200%2C628&ssl=1)

ഉയിരും ഉലകവും എന്നാണ് മക്കളുടെ പേര്. വാടക ഗര്‍ഭത്തിലൂടെയാണ് വിവാഹം കഴിഞ്ഞ് നാല് 
മാസത്തിനുള്ളില്‍ ഇവര്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. പലതരം വിവാദങ്ങളും പിന്നീട് ഇതേ
കുറിച്ച് പുറത്ത് വന്നിരുന്നു. എന്നാല്‍ എല്ലാ നിയമവ്യവസ്ഥയും പാലിച്ച് തന്നെയാണ് നയന്‍സും
വിഘ്‌നേഷും കുഞ്ഞുങ്ങളെ സ്വന്തമാക്കിയിരുന്നത്..
