# ഏറ്റവും പ്രിയപ്പെട്ട സമ്മാനം നല്‍കി വിഘ്‌നേഷ്!! ഞെട്ടി ആരാധകലോകം

- Link: https://ml.b4blaze.com/film-news/nayanthara-gets-mercedes-benz-maybach
- Published: 2023-11-30T18:35:14+05:30
- Author: Anu

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്ററാണ് നയന്‍താര. അടുത്തിടെയാണ് നയന്‍സ് 39ാം പിന്നാള്‍
ആഘോഷമാക്കിയത്. മക്കളായ ഉയിരിനും ഉലഗത്തിനൊപ്പമായിരുന്നു താരറാണിയുടെ പിറന്നാള്‍ ആഘോഷം.
അതേസമയം, അടുത്തിടെ താരം ബിസിനസിലേക്കും ചുവടുവച്ചിരുന്നു.

ഈ മാസം 18 നായിരുന്നു നയന്‍താരയുടെ ജന്മദിനാഘോഷം. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന്റെ
കൂടുതല്‍ ചിത്രങ്ങളൊന്നും താരങ്ങള്‍ പങ്കുവച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ നയന്‍സിന്
ലഭിച്ച പിറന്നാള്‍ സമ്മാനമാണ് വൈറലാകുന്നത്. ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്‍
നയന്‍സിന് എന്ത് സമ്മാനമായി നല്‍കിയെന്നറിയാന്‍ കാത്തിരിപ്പിലായിരുന്നു ആരാധകലോകം. 
പുതിയ മെഴ്സിഡസ് മേബാക്കാണ് ലേഡി സൂപ്പര്‍സ്റ്റാറിന് പ്രിയതമന്‍ സമ്മാനിച്ചിരിക്കുന്നത്.
തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനത്തിന്റെ ചിത്രങ്ങള്‍ നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍
പങ്കുവച്ചു.
  ‘വെല്‍കം ഹോം യു ബ്യൂട്ടി എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് വിഘ്‌നേശിന്
ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനത്തിന് നന്ദി എന്നു പറഞ്ഞാണ് മെഴ്സിഡസ് മേബാക്കിന്റെ
ഫോട്ടോകള്‍ നയന്‍താര പങ്കുവച്ചിരിക്കുന്നത്. 2.69 കോടി രൂപയാണ് കാറിന്റെ അടിസ്ഥാന വില.
ടോപ് എന്‍ഡ് കാറിന്റെ വില 3.40 കോടി രൂപയാണ്. ടോപ്പ് എന്ററാണ് നയന്‍താരയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.
അതേസമയം നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്നപൂര്‍ണി’. നയന്‍സ്
ഷെഫായിട്ടാണ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.
ഡിസംബര്‍ 1ന് ചിത്രം തിയ്യേറ്ററിലെത്തുകയാണ്. നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്,
അച്യുത് കുമാര്‍, കെ എസ് രവികുമാര്‍, റെഡിന്‍ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക്
കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.
