# സിനിമകളിൽ സജീവമാവാൻ ഒരുങ്ങി നയൻതാര

- Link: https://ml.b4blaze.com/film-news/nayanthara-is-all-set-to-be-active-in-films
- Published: 2023-02-03T14:40:47+05:30
- Author: Ajay

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.ഷാരൂഖ് ഖാൻ നായകനായി എത്തുന്ന
സിനിമയിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് തെന്നിന്ത്യൻ താര
സുന്ദരി നയൻതാര. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. കരിയറിൽ 
ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് നടിയുടെ ബോളിവുഡ് പ്രവേശനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayan-thara.jpg?
resize=1280%2C720&ssl=1)

അതേ സമയം മക്കളായ ഉയിരും ഉലകത്തിനുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ നയൻ താര സിനിമയിൽ
നിന്ന് മാറി നിൽക്കുന്ന എന്ന വാർത്തകൾ വന്നിരുന്നു എന്നാൽ നയൻതാര തമിഴിൽ രണ്ട് പുതിയ
സിനിമകൾക്കായി കൈ കൊടുത്തിരിക്കുകയാണ് എന്ന വാർത്തയാണ് കോളിവുഡിൽ നിന്നും വരുന്നത്.
സംവിധായകൻ മിത്രൻ ആർ ജവഹറിനൊപ്പം ഒരു പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് എന്നാണ് പുറത്ത്
വന്ന റിപ്പോർട്ട്.

 മോഹൻ രാജ സംവിധാനം ചെയ്യാനിരിക്കുന്ന ‘തനി ഒരുവൻ 2’ലും നായികയായി നയൻതാര തന്നെ അഭിനയിക്കുമെന്ന
വാർത്തകളാണ് പുറത്ത് വരുന്നത്.ജയം രവി, നയൻതാര, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
2015ൽ പ്രദർശനത്തിനെത്തിയ സിനിമയാണ് ‘തനി ഒരുവൻ’. ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.
വളരെ കുറച്ച് സിനിമകൾ മാത്രം തെരഞ്ഞെടുക്കുന്ന നയൻതാരയുടെ അടുത്ത രണ്ട് പ്രൊജക്ടുകൾ
ഇവയാണെന്നാണ് കോളിവുഡിലെ പുതിയ വാർത്തകൾ

 

 
