# ഷാരൂഖിന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങി നയൻസ് ; മാധ്യമങ്ങൾക്ക് താരം പിടികൊടുക്കാതിരുന്നത് അതുകൊണ്ട് ! വിവാഹം ഇനിയും നീട്ടേണ്ടി വരുമോ എന്ന് ആരാധകർ !

- Link: https://ml.b4blaze.com/film-news/nayanthara-latest-interview
- Published: 2021-10-16T14:48:52+05:30
- Author: Rahul

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തി പിന്നീട്
സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് നയൻതാര. ഒരുകാലത്ത്
ഗ്ലാമർ വേഷങ്ങൾ ചെയ്ത് ആരാധക മനം കവർന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയത്
രണ്ടും കൽപ്പിച്ചായിരുന്നു. അഭിനയത്തിന് പ്രാധാന്യമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ
മാത്രം തിരഞ്ഞെടുത്തത് ഒരു നായകൻ ഇല്ലാതെ തന്നെ വമ്പൻ വിജയം കൈവരിയ്ക്കാം എന്ന നിലയിലേയ്ക്ക്
നയൻ‌താര വളർന്നു. തീയറ്ററിൽ ആളുകയറാണ് ഏത് നടന്റെ സിനിമയാണ് എന്നതിന് പകരം നയൻസിന്റെ
ചിത്രമാണ് എന്ന് പറയുന്ന കാലത്തേയ്ക്ക് മാറിയിരിയ്ക്കുകയാണ് ഇന്ന്. സൗത്ത് ഇന്ത്യൻ 
സിനിമാലോകത്ത് നിന്നും ഇന്നിപ്പോൾ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിയ്ക്കാൻ
ഒരുങ്ങുകയാണ് നയൻസ് ഇപ്പോൾ. സംവിധായകൻ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ്
ചിത്രത്തിലൂടെയാണ് നയൻസ് തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിയ്ക്കുന്നത്. 
ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എന്നാൽ ഇതോടെ
താരത്തിന്റെ വിവാഹം ഇനിയും നീളുമോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്. എന്നാൽ ഇതുവരെയും
മാധ്യമങ്ങളോട് നയൻസ് പാലിച്ചിരുന്ന അകലം എന്തുകൊണ്ടാണ് എന്ന് താരം തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിയ്ക്കുകയാണ്.“
ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍
നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ അതില്‍ എന്റെ വ്യക്തിപരമായ
കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി
വരും. എന്നാല്‍ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം.
അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക്
താല്പര്യമില്ല.” എന്നായിരുന്നു താരത്തിന്റെ മറുപടി.
