# നയൻതാരയ്ക്ക് പകരം തൃഷയെ ആണ് പുതിയ ചിത്രത്തിൽ നായികയായി സെലക്റ്റ് ചെയ്തിരിക്കുന്നത്

- Link: https://ml.b4blaze.com/film-news/nayanthara-maniratnam-news
- Published: 2023-11-05T11:49:31+05:30
- Author: Devika

തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിയാണ് നയൻതാര. കോടികൾ
ആണ് നയൻതാര ഓരോ ചിത്രത്തിനും വാങ്ങുന്നത്. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന
പദവി നേടിയത് കൊണ്ട് തന്നെ നയൻതാര അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം വിജയമായിരിക്കുമെന്നു
പ്രേക്ഷകർക്ക് അറിയാം. അത് കൊണ്ട് തന്നെ നയൻതാര ആവശ്യപ്പെടുന്ന പ്രതിഫലം വിശ്വസിച്ച്
നിർമ്മാതാക്കൾ താരത്തിന് നൽകാറുമുണ്ട്. വാങ്ങിക്കുന്ന പണത്തിനുള്ള അഭിനയവും താരം കാഴ്ച
വെക്കാറുണ്ട്. ഇന്ന് നടി എന്നതിലുപരി സംരംഭക കൂടിയാണ് നയൻതാര. ബ്യൂട്ടി പ്രോഡക്റ്റുകളുടെ
സംരംഭമാണ് നയന്താര അടുത്തിടെ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ  നയൻതാരയെ കുറിച്ചുള്ള ഒരു 
വാർത്തയാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nayanthara-about-
marriage-l.jpg?resize=800%2C450&ssl=1)

പൊന്നിയിൻ സെൽവത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് മണിരത്‌നം. 
വമ്പൻ വിജയമാണ് പൊന്നിയിൻ സെൽവൻ നേടിയത്. ചിത്രത്തിന് ശേഷം മണിരത്‌നത്തിന്റെ അടുത്ത
സിനിമാ ഒരുങ്ങാൻ പോകുകയാണ്. ഈ ചിത്രത്തിൽ ആദ്യം നായികയായി ക്ഷണിച്ചത് നയൻതാരയെ ആയിരുന്നു.
എന്നാൽ വമ്പൻ തുകയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി നയൻതാര ആവശ്യപ്പെട്ടത്. 
പന്ത്രണ്ട് കോടി രൂപയാണ് ഒറ്റ ചിത്രത്തിൽ അഭിനയിക്കാൻ താരം ആവശ്യപ്പെട്ടത്. എന്നാൽ 
ഇത്രയും വലിയ തുക ചിത്രത്തിന്റെ സംവിധായകനായ മണിരത്‌നത്തിനോ നിർമ്മാതാവിനോ താങ്ങാവുനനത്തിൽ
അപ്പുറം ആയിരുന്നു. അത് കൊണ്ട് തന്നെ നയൻതാര ചിത്രത്തിൽ വേണ്ട എന്ന് ഇവർ തീരുമാനിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/nayanthara-and-thrisha.
jpg?resize=800%2C450&ssl=1)

നയൻതാരയെ മാറ്റി പകരം തൃഷയെ ആണ് മണിരത്നം തന്റെ ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നു
ഇപ്പോൾ. പൊന്നിയിൻ സെൽവത്തിന് ശേഷം തന്റെ ഇഷ്ട്ട സംവിധായകനൊപ്പം വീണ്ടും സിനിമ ചെയ്യാൻ
പറ്റുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് തൃഷ. പൊന്നിയിൻ സെൽവനിലും തൃഷ അഭിനയിച്ചിരുന്നു.
മികച്ച കഥാപാത്രത്തെ തന്നെയാണ് താരം സിനിയിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തോടെ തൃഷയുടെ
താരമൂല്യം വീണ്ടും ഉയരുകയും ചെയ്തു. നയൻതാര ആവശ്യപ്പെട്ടതിനേക്കാൾ കുറച്ച് പ്രതിഫലമാണ്
ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി തൃഷ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ
പറയുന്നത്.
