# ഷെഫ് ആയി താരറാണി!!! നയന്‍താരയുടെ ‘അന്നപൂരണി’ ട്രെയിലര്‍

- Link: https://ml.b4blaze.com/film-news/nayanthara-movie-annapoorni-trailer-out
- Published: 2023-11-28T15:52:11+05:30
- Author: Anu

തെന്നിന്ത്യയുടെ താരറാണി നയന്‍താരയുടെ പുതിയ ചിത്രം ‘അന്നപൂരണി’യുടെ ട്രെയിലര്‍ പുറത്ത്.
നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമാണ് ‘അന്നപൂരണി’. ചിത്രത്തില്‍ ഷെഫ് ആയിട്ടാണ് നയന്‍താര
എത്തുന്നത്. രാജാ റാണിക്ക് ശേഷം ജയ്യും നയന്‍താരയും ഒന്നിക്കുന്ന ചിത്രവുമാണ് അന്നപൂരണി.

കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ അംഗമാണ് നയന്‍താര.
ഷെഫ് ആകാന്‍ നേരിട്ട പ്രതിസന്ധികളും തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്.
ഡിസംബര്‍ 1ന് അന്നപൂരണി തിയറ്ററുകളിലെത്തും.  ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്.
രവികുമാര്‍, റെഡിന്‍ കിങ്‌സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് 
ചക്രവര്‍ത്തി എന്നിവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ രചനയും
സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നീലേഷ് കൃഷ്ണയാണ്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം
എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, എഡിറ്റര്‍: പ്രവീണ്‍ ആന്റണി, കലാസംവിധാനം:
ജി ദുരൈരാജ്, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: അനു വര്‍ദ്ധന്‍, ദിനേഷ് മനോഹരന്‍, ജീവ കാരുണ്യ,
ശബ്ദം: സുരന്‍, അലഗിയ കുന്തന്‍, പബ്ലിസിറ്റി ഡിസൈനുകള്‍: വെങ്കി, ഫുഡ് സ്‌റ്റൈലിസ്റ്റ്:
ഷെഫ് ആര്‍.കെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ലിന്‍ഡ അലക്‌സാണ്ടര്‍, ക്രിയേറ്റീവ്
പ്രൊഡ്യൂസര്‍: സഞ്ജയ് രാഘവന്‍. എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
