# നയന്‍താരയ്ക്കും കുഞ്ഞ് വാടക ഗര്‍ഭത്തിലൂടെ..!! സത്യം തിരഞ്ഞ് ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/nayanthara-opting-surrogacy
- Published: 2022-03-22T09:35:55+05:30
- Author: Rahul

തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര. മലയാള ടെലിവിഷന്‍ പരിപാടികളിലൂടെ അവതാരികയായി
ചുവടുവെച്ച താരം ഇതരഭാഷാ ചിത്രങ്ങളിലെത്തിയതോടെ ലേഡിസൂപ്പര്‍സ്റ്റാര്‍ ആയി മാറുന്ന 
കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ലക്ഷോപലക്ഷം ആരാധകര്‍ ഉണ്ടെങ്കിലും അതുപോലെ താരത്തെ
വിമര്‍ശിക്കുന്നവരും ഏറെയായിരുന്നു. ഗ്ലാമറസ് ലുക്കില്‍ എത്തിയപ്പോഴും വസ്ത്രധാരണത്തിന്റെ
പേരിലും താരം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് നയന്‍സിന്. ഇക്കാരണം
കൊണ്ടെല്ലാം തന്നെ താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകളില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/nayantara-300x169.
jpg?resize=1161%2C654&ssl=1)

അതിനാല്‍ തന്നെ താരത്തെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ വൈകിയാണ് ആരാധകര്‍ അറിയുന്നത്.
സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള നയന്‍സിന്റെ കല്യാണത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലേക്ക്
മറ്റൊരു പ്രധാന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. നയന്‍സ്-വിക്കി ജോഡിയെ കുറിച്ച് വരുന്ന
ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍
പോകുന്നുവെന്നതാണ്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹതിരായെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ്
ഈ വാര്‍ത്തയും എത്തിയിരിക്കുന്നത്. ഇരുവരും ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ 
വൈറലായതോടെയാണ് വിവാഹവാര്‍ത്ത പ്രചരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/nayanthara-affairs-
main-300x225.jpg?resize=1159%2C869&ssl=1)

നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.
ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ കുഞ്ഞിന് വേണ്ടി
വാടക ഗര്‍ഭത്തിനുള്ള വഴികള്‍ ഇരുവരും തേടുകയാണ് എന്ന വിവരങ്ങളും പുറത്ത് വരുന്നു. എന്നാല്‍
യാതൊരു വിധത്തിലുള്ള ഔദ്യോഗിക വിശദീകരണവും വരാത്തതിനാല്‍ എന്താണ് ഇതിലെ സത്യാവസ്ഥ 
എന്ന് തിരയുകയാണ് ആരാധകര്‍.

![nayanthara vignesh1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
10/nayanthara-vignesh1-300x167.jpg?resize=1156%2C643&ssl=1)

വാടക ഗര്‍ഭധാരണം സംബന്ധിച്ചും എന്തെങ്കിലും സത്യമുണ്ടെങ്കില്‍ നയന്‍സോ വിക്കിയോ അറിയിക്കും
എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പൊതുവെ തനിക്ക് നേരെ വരുന്ന ഗോസിപ്പുകള്‍ക്ക് ഒന്നും
നയന്‍സ് പ്രതികരിക്കാറില്ല. ഗോസിപ്പുകള്‍ കാരണം മീഡിയാസിനെ തന്റെ ജീവിതത്തില്‍ നിന്നും
നയന്‍സ് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

 
