# വിവാഹം കഴിഞ്ഞ് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പിലേക്ക് എത്തും..! ഉറപ്പ് നല്‍കി വിഘ്‌നേഷ് ശിവന്‍!

- Link: https://ml.b4blaze.com/film-news/nayanthara-vignesh-wedding
- Published: 2022-06-08T09:39:31+05:30
- Author: Rahul

ഏഴ് വര്‍ഷത്തെ ശക്തമായ പ്രണയത്തിനൊടുവില്‍ നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം നടക്കാന്‍
പോവുകയാണ്. ആരാധകര്‍ ഒരുപാട് നാളായി കാത്തിരിക്കുന്ന ഈ താര വിവഹം നാളെ നടക്കാനിരിക്കെ
ഇവരുടെ വിവാഹത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ വിവരങ്ങളും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.
കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാന്‍ വേണ്ടി വിഘ്‌നേഷ് മാധ്യമങ്ങള്‍ക്ക്
മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/nayans.jpg?resize
=1200%2C628&ssl=1)

ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്ത് വച്ചാണ് വിവാഹമെന്നും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും
മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക എന്നും വിഘ്‌നേഷ് അറിയിച്ചിട്ടുണ്ട്, ആരാധകര്‍ വളരെ
ആവേശത്തോടെ കാത്തിരുന്ന താര വിവാഹം ആദ്യം തിരുപ്പതിയില്‍ വെച്ച് നടത്താന്‍ ആയിരുന്നു
തീരുമാനിച്ചത്. എന്നാല്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം വിവാഹ വേദി മാറ്റി തീരുമാനിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/nayan-thaara.jpg?
resize=803%2C560&ssl=1)

വിവാഹ വാര്‍ത്ത എല്ലാവരേയും അറിയിച്ച ശേഷം വിവാഹശേഷം ജൂണ്‍ 11ന് ഞങ്ങള്‍ ഇരുവരും മാധ്യമങ്ങളെ
കാണും എന്നും വിഘ്‌നേഷ് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അടുത്ത കാലത്തായി നടന്ന ബോളിവുഡ്
താരങ്ങളായ കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ വിവാഹങ്ങള്‍ ഒക്കെ തന്നെ
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു… ഇപ്പോഴിതാ സിനിമാ പ്രേമികളും സിനിമാ ലോകവും
ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/nayanthara.jpg?resize
=640%2C808&ssl=1)

നയന്‍താര- വിഘ്‌നേഷ് വിവാഹത്തിനായാണ്. വിവാഹ ശേഷം, സഹപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും
പ്രത്യേക വിരുന്നും ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ 
താരവിവാഹത്തിന്റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ പ്ലാറ്റ്‌ഫോം
ആയ നെറ്റ്ഫ്‌ലിക്‌സാണ്.
