# ഭക്തിമാര്‍ഗത്തില്‍ നയന്‍സ്!! മകന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം നടത്തി താരം

- Link: https://ml.b4blaze.com/film-news/nayanthara-visits-malaysia-temple-with-her-son
- Published: 2023-10-04T18:23:48+05:30
- Author: Anu

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മക്കളായ ഉയിരിനും ഉലഗത്തിനുമൊപ്പം
ജീവിതം ശരിയ്ക്കും ആഘോഷമാക്കുകയാണ് നയന്‍സും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ യാഴ്ചയായിരുന്നു
ഉയിരിന്റെയും ഉലഗത്തിന്റെയും ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. മലേഷ്യയിലായിരുന്നു താരപുത്രന്മാരുടെ
ഗംഭീര പിറന്നാള്‍ ആഘോഷം നടന്നത്. പിറന്നാള്‍ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

മലേഷ്യല്‍ അവധികാലം ആഘോഷിക്കുകയാണ് താരങ്ങള്‍. ഇപ്പോഴിതാ നയന്‍താരയുടെയും മകന്റെയും
ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നയന്‍സിന്റെയും മകന്റെയും ക്ഷേത്രദര്‍ശനത്തിന്റെ ചിത്രമാണ്
വൈറലാകുന്നത്. താരത്തിനൊപ്പം ഉയിരാണോ ഉലഗമാണോ കൂടെയുള്ളതെന്ന് വ്യക്തമല്ല. മകന്റെ കൈ
പിടിച്ച് നടക്കുകയാണ് താരം. ഇരുവരും ഒരുപോലത്തെ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. താരം
തന്നെ ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.  അടുത്തിടെ താരം ഓണ്‍ലൈന്‍
ബിസിനസിലേക്കും ചുവടുവച്ചിരുന്നു. ‘നയന്‍ സ്‌കിന്‍’ എന്ന സ്‌കിന്‍ കെയര്‍ ബ്രാന്‍ഡും
താരം ഇറക്കിയിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വില്‍പനയും തുടങ്ങിയിട്ടുണ്ട്. അതേസമയം,
താരത്തിന്റെ ബ്രാന്‍ഡിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. വിലകൂടുതലാണ് മിക്കവരും
ചൂണ്ടിക്കാട്ടുന്നത്.
