# ലീല തോമസ് കുറച്ച് കഷ്ടപ്പെടുന്നുണ്ട്..! ഡബ്ബിംഗ് വീഡിയോയുമായി നസ്രിയ..!

- Link: https://ml.b4blaze.com/film-news/nazriya-dubbing-video
- Published: 2022-05-25T12:51:16+05:30
- Author: Rahul

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നെത്തിയ താരമാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുള്ള
വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്ത താരം ഇപ്പോഴിതാ
തന്റെ അടുത്ത തെലുങ്ക് സിനിമയുമായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോവുകയാണ്. 
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്
എന്നതാണ്. ‘അണ്ടേ സുന്ദരാനികി’ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ
നായികയായി എത്തുന്നത്.

![255960386_617310276146554_325623409835669203_n](https://i0.wp.com/ml.b4blaze.com/
wp-content/uploads/2022/05/255960386_617310276146554_325623409835669203_n.jpg?resize
=1080%2C1350&ssl=1)

തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍
എത്തിയിരിക്കുകയാണ് നസ്രിയ. ഡബ്ബിംഗ് ചെയ്യുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
തെലുങ്ക് ഭാഷയില്‍ ഡബ്ബ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുന്ന താരത്തെയാണ് വീഡിയോയില്‍
കാണാന്‍ സാധിക്കുന്നത്. ‘അണ്ടേ സുന്ദരാനികി’ എന്ന താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍‘
ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

 നാനിയാണ് ചിത്രത്തിലെ നായകന്‍. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന
 സിനിമയാണ് ‘അണ്ടേ
സുന്ദരാനികി’.. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംവിധായകനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും
ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തന്നെ എത്രത്തോളം സഹായിച്ചു എന്നും നടി പറഞ്ഞിരുന്നു.
ഡബ്ബിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയ നസ്രിയ ഡബ്ബിംഗ് ചെയ്ത സമയത്തെ വീഡിയോ ആണിപ്പോള്‍
പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/nazriya-3.jpg?resize
=538%2C612&ssl=1)

ദുല്‍ഖര്‍ സല്‍മാന്‍, അന്ന ബെന്‍ തുടങ്ങിയവര്‍ താരത്തിന്റെ വീഡിയോയ്ക്ക് അടിയില്‍ കമന്റുമായി
എത്തുന്നുണ്ട് അതേസമയം, ജൂണ്‍ 10നാണ് സിനിമ റിലീസ് ചെയ്യുന്നത്. നസ്രിയയ്ക്ക് പുറമെ
മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടി നദിയാ മൊയ്തുവും ഈ സിനിമയില്‍ എത്തുന്നുണ്ട്.
