# സ്റ്റൈലിഷ് വേഷത്തിൽ നസ്രിയ, പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു

- Link: https://ml.b4blaze.com/film-news/nazriya-latest-photos
- Published: 2020-01-23T11:28:19+05:30
- Author: Rahul

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് നസ്രിയയും ഫഹദും, വിവാഹ ശേഷം നസ്രിയ സിനിമയിൽ
നിന്നും വിട്ടു നിന്നിരുന്നെങ്കിലും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്,
കൂടെ എന്ന സിനിമയിൽ കൂടി ആണ് വിവാഹത്തിന് ശേഷം നസ്രിയ സിനിമയിലേക്ക് എത്തിയത്, ഇപ്പോൾ
നസ്റിയയും ഫഹദും ഒന്നിച്ചഭിനയിച്ച ട്രാൻസിനു വേണ്ടി എല്ലാവരും വെയ്റ്റിംഗ് ആണ്. ഫെബ്രുവരി
14ന് ‘ട്രാന്‍സ്’ തിയേറ്ററുകളിലെത്തുകയാണ്.

![nazriya latest pic](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
nazriya-latest-pic-1.jpg?resize=482%2C589&ssl=1)

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിന് പുറമേ ബാംഗ്ലൂര്‍
ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.
2017 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ‘ട്രാന്‍സി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന 
ആഴ്ചയോടെയാണ് പൂര്‍ത്തിയായത്.

![nazriya new pic](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/nazriya-
new-pic.jpg?resize=478%2C587&ssl=1)

ആംസ്റ്റര്‍ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ നാലു വ്യത്യസ്ത
ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഫഹദ് ഫാസിലുമായുള്ള
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ നാല് വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍
ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവില്‍ നസ്രിയ
അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്.

 
