# നസ്രിയയുടെ ഈ മാറ്റമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്..!!

- Link: https://ml.b4blaze.com/film-news/nazriya-nazim-new-look
- Published: 2022-01-29T10:08:55+05:30
- Author: Rahul

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് നസ്രിയ. ബാലതാരമായി മലയാളത്തില്‍ എത്തിയ ആ ക്യൂട്ട്
നസ്രിയയ്ക്ക് ഇപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്. വളരെ
കുറഞ്ഞ സമയത്തിലുള്ളില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രങ്ങളെ വെള്ളിത്തിരിയില്‍
എത്തിക്കാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമയുടെ സൂപ്പര്‍താരം ഫഹദ് ഫാസിലിനെയാണ്
താരം വിവാഹം ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/nazriya-300x169.
jpg?resize=880%2C496&ssl=1)

വിവാഹ ശേഷം സിനിമാ ജീവിതത്തില്‍ നസ്രിയ അത്ര സജീവമല്ലായിരുന്നു. എന്നാലും തന്റെ എല്ലാ
വിശേഷങ്ങളുമായി താരം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ജീവിതത്തിലെ
പല സന്തോഷങ്ങളും താരം സോഷ്യല്‍ മീഡിയവഴി പങ്കുവെയ്ക്കുമ്പോള്‍ ആരാധകര്‍ അത് ഇരുകൈയ്യും
നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് ആണ് ആരാധകര്‍ക്കിടയില്‍
ചര്‍ച്ചയാകുന്നത്. നസ്രിയ തന്നെയാണ് തന്റെ പുതിയ ലുക്ക് ഇന്‍സ്റ്റഗ്രാം വഴി ആരാധകര്‍ക്ക്
മുന്നിലേക്ക് എത്തിച്ചത്.

 

[https://www.instagram.com/p/CZRY9AvPS9I/?utm_source=ig_web_copy_link](https://www.instagram.com/p/CZRY9AvPS9I/?utm_source=ig_web_copy_link)

ചുരുണ്ട മുടിയും കൂളിങ് ഗ്ലാസുമൊക്കെ വച്ച സ്‌റ്റൈലിഷായ നസ്രിയയെയാണ് ചിത്രങ്ങളില്‍
കാണാന്‍ സാധിക്കുന്നത്. എന്നാല്‍ പെട്ടെന്ന് താരത്തെ ഈ ലുക്കില്‍ കണ്ടപ്പോള്‍ ചിലര്‍ക്കെങ്കിലും
മനസ്സിലാക്കാന്‍ കഴിയാതെയും വന്നിട്ടുണ്ട്. അത്ര വലിയ ഒരു മാറ്റമാണ് പുതിയ ലുക്കിലൂടെ
നസ്രിയ കൊണ്ടുവന്നിരിക്കുന്നത്. വിവാഹശേഷം ഇതരഭാഷാ ചിത്രങ്ങളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

![Nazriya photo with pet](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
03/Nazriya-photo-with-pet-300x169.jpg?resize=1022%2C576&ssl=1)

‘അണ്ടെ സുന്ദരാകിനി’ എന്ന തെലുങ്ക് ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന 
നസ്രിയയുടെ സിനിമ. താരത്തിന്റെ ആദ്യത്തെ തെലുങ്ക് സിനിമായിണിതെന്ന പ്രത്യേകതയുമുണ്ട്
ഈ ചിത്രത്തിന്. എന്തായാലും താരത്തിന്റെ ഈ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലയി 
കഴിഞ്ഞിരിക്കുകയാണ്.
