# അല്ലാഹുവിനെയും റസൂലിന്റെ വചനങ്ങളെയും മറന്നു ജീവിക്കുന്ന നീയും ഒരു ദിവസം അല്ലാഹുവിനെ വിളിച്ച് കരയേണ്ടി  വരരുത്!

- Link: https://ml.b4blaze.com/film-news/nazriya-photo-with-pet
- Published: 2021-03-17T11:05:45+05:30
- Author: Sreekumar

മലയാളികളുടെ സ്വന്തം ക്യൂട്ട്ന നായികയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം
തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം
പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ
വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന
സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. അതിനു ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളിൽ
ആണ് താരം നായികയായി അഭിനയിച്ചത്. സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത്.
വിവാഹശേഷം അധികം സിനമകൾ ചെയ്യുന്നില്ല എങ്കിലും വിവാഹശേഷവും താരം തിരിച്ച് വരവ് നടത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

![Nazriya](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/Nazriya-5.
jpg?resize=807%2C602&ssl=1)

Nazriya

അത്തരത്തിൽ താരം തന്റെ വളർത്തുനായായ ഓറിയോ യുമായുള്ള ചിത്രങ്ങളും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ
പങ്കുവെക്കാറുണ്ട്. അടുത്തിടെയും താരം ഓറിയോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.
മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്കെതിരെ
ഇപ്പോൾ രൂക്ഷ വിമർശനമാണ് നടക്കുന്നത്. ഒരു വിഭാഗം ആളുകൾ ആണ് ചിത്രങ്ങൾക്ക് വിമർശനവുമായി
എത്തിയിരിക്കുന്നത്. എന്നാൽ ഇതൊനോട് ഇത് വരെ നസ്രിയ പ്രതികരിച്ചിട്ടില്ല.

![Nazriya](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/Nazriya-6.
jpg?resize=475%2C595&ssl=1)

Nazriya

നായ ഹറാം ആണെന്നും, നായയെ തൊട്ടാൽ ഏഴു തവണ കുളിക്കണം എന്നും ആദ്യ ആറു തവണ സാദാരണ വെള്ളം
കൊണ്ടും ഏഴാമത്തെ തവണ മണ്ണ് കൊണ്ടുമാണ് കുളിക്കേണ്ടത് എന്നുമൊക്കെയാണ് കമെന്റുകളിൽ 
പറയുന്നത്. നായയുടെ ദേഹത്ത് നിന്നും ഒരു പ്രത്യേക സെൽ മനുഷ്യരുടെ ദേഹത്തേക്ക് പകരുമെന്നും
അതിനെ നശിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എന്നാണു ഒരു കമെന്റ്. എന്നാൽ
ഏഴു തവണ ഒന്നും കിളിച്ചില്ലങ്കിലും ഒറ്റ തവണ കുളിച്ചാൽ മതിയെന്നും അത് മണ്ണ്ഒ ഴിച്ച
വെള്ളം കൊണ്ട് വേണമെന്നുമാണ് മറ്റൊരു കമെന്റ്. ഏതായാലും നസ്രിയയുടെ ചിത്രം ഇപ്പോൾ സോഷ്യൽ
മീഡിയയിൽ ചെറിയ രീതിയിൽ വിവാദം ആയിരിക്കുകയാണ്.
