# കറുപ്പില്‍ സുന്ദരിയായി നസ്രിയ…! താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്ന ആളെ കണ്ടോ?

- Link: https://ml.b4blaze.com/film-news/nazriyas-photoshoot-comment-by-pv-sindhu
- Published: 2022-07-15T12:51:19+05:30
- Author: Sreekumar

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ
പ്രിയ താരം നസ്രിയ നസീം. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളാണ് ശ്രദ്ധ
നേടുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളില്‍
കാണപ്പെടുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ക്ക് നിരവധി കമന്റുകളാണ് ആരാധകരുടെ
ഭാഗത്ത് നിന്ന് വരുന്നത്. കായിക താരം പിവി സിന്ധു അടക്കമുള്ളവരും നസ്രിയയുടെ ഫോട്ടോയ്ക്ക്
കമന്റുമായി എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nazriya-0.jpg?resize
=627%2C608&ssl=1)

അണ്ടേ സുന്ദരാനികിയാണ് നസ്രിയയുടേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിനിമ. തെലുങ്കില്‍
താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അണ്ടേസുന്ദരാനികി. ഈ ചിത്രത്തിലെ പാട്ട് ചലഞ്ചില്‍
പങ്കെടുത്ത് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും വീഡിയോ പങ്കുവെച്ചിരുന്നു… സ്‌നേഹത്തോടെ
നസ്രിയ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/09/PV-Sindhu.jpg?resize
=894%2C580&ssl=1)

നസ്രിയയുടെ ഫോട്ടോയ്ക്ക് ലഭിച്ച പിവി സിന്ധുവിന്റെ കമന്റ് ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.
900 ലൈക്കുകളാണ് പിവി സിന്ധു നസ്രിയയുടെ ഫോട്ടോയ്ക്ക് കുറിച്ച കമന്റിന് ആരാധകര്‍ നല്‍കിയ
ലൈക്കുകളുടെ എണ്ണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/pv.jpg?resize=1156%
2C529&ssl=1)

അതേസമയം, വലിയ പെരുന്നാള്‍ ദിനത്തില്‍ ഫഹ്ദ ഫാസിലിനും കുടുംബത്തിനും ഒപ്പം നസ്രിയ ഫോട്ടോകള്‍
പങ്കുവെച്ച് എത്തിയിരുന്നു, ഈ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/naz1.jpg?resize=
630%2C610&ssl=1)

തെലുങ്കിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് സജീവമായ താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ച്
വരവ് എന്നാണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/naz2.jpg?resize=
624%2C612&ssl=1)

മലയാളത്തിന്റെ ക്യൂട്ട് നായികയുടെ വരവിനായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. 
താന്‍ കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നാണ് അന്ന് നസ്രിയ അറിയിച്ചിരുന്നത്.
