# വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം..!! ചിത്രീകരണം തുടങ്ങുന്നു…!!

- Link: https://ml.b4blaze.com/film-news/neelavelicham-movie-shooting-starts-in-april
- Published: 2022-03-17T13:28:51+05:30
- Author: Rahul

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് ആഷിഖ് അബു.
സിനിമാ രംഗത്തെ വിവിധ മേഖലകളില്‍ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെ
സംവിധായകനായി കാണാന്‍ തന്നെയാണ് സിനിമാ പ്രേമികള്‍ ആഗ്രഹിക്കുന്നത്. ഇതിനോടകം തന്നെ
ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ആഷിഖ് അബു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം നീലവെളിച്ചത്തിന്റെ
വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/neela-velicham-movie-
300x188.jpg?resize=1161%2C727&ssl=1)

ആഷിഖ് അബു ഒരുക്കുന്ന ചിത്രം ‘നീലവെളിച്ചം’ ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ്
റിപ്പോര്‍ട്ട്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ചിരുന്ന
സിനിമയില്‍ പിന്നീട് മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/tovi-300x157.jpg?
resize=1145%2C599&ssl=1)

ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് ഇവര്‍ക്ക് അഭനയിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ 
ടൊവിനോ തോമസും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായി എത്തുമെന്നാണ് സിനിമയുടെ അണിയറ
പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/neela-velicham-movie1-
300x225.jpg?resize=1099%2C824&ssl=1)

ഇവര്‍ക്ക് പുറമെ റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം
ചെയ്യും. അതേസമയം, സംവിധാനത്തോടൊപ്പം ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും
സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാലും റെക്‌സ് വിജയനും
സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക.
