# ‘അവിടെ ആകെ ഉള്ളത് ആ ആളെകൊല്ലി പ്രേതമാണ്…’!!! ഭീതി പടര്‍ത്തി നീലവെളിച്ചം ട്രെയിലര്‍

- Link: https://ml.b4blaze.com/film-news/neelavelicham-movie-trailer-out
- Published: 2023-04-06T21:18:46+05:30
- Author: Anu

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ നോവലിനെ ആസ്പദമാക്കി
 ആഷിഖ് അബു സംവിധാനം 
ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു,
ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഒപിഎം റെക്കോര്‍ഡ്‌സ് യുട്യൂബ് ചാനലിലൂടെയാണ് ‘നീലവെളിച്ചം’ ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഏപ്രില്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.  1964-ല്‍ നീലവെളിച്ചം എന്ന കഥയെ 
അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗവീനിലയം എന്ന സിനിമ
പുറത്തിറങ്ങിയിരുന്നു. എ വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ
ആദ്യ ഹൊറര്‍ സിനിമയായിരുന്നു ‘ഭാര്‍ഗവീനിലയം’. ശേഷം 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നീലവെളിച്ചം
എന്ന പേരില്‍ തന്നെ ചിത്രം ഒരുങ്ങുന്നത്.  ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്
നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍,
രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം,
പൂജ മോഹന്‍ രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
