# സെക്‌സിയായി വസ്ത്രം ധരിച്ചാല്‍ സ്ത്രീ മോശക്കാരിയാവില്ല: വിമര്‍ശകരുടെ വായടപ്പിച്ച് നീന ഗുപ്ത

- Link: https://ml.b4blaze.com/film-news/neena-guptha-about-sexy-dress
- Published: 2022-03-16T20:41:49+05:30
- Author: Rahul

മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാതെ സ്വന്തം ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങള്‍
ധരിച്ച് വാര്‍ത്തകളില്‍ ഇടംപടിക്കുന്നയാളാണ് ബോളിവുഡ് താരം നീന ഗുപ്ത. വസ്ത്ര ധാരണത്തിന്റെ
പേരില്‍ തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് താരം മുഖം തിരിക്കാറാണ് പതിവ്. കഴിഞ്ഞ
ദിവസം വസ്ത്ര ധാരണത്തിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എതിരെ നടി സാമന്ത മറുപടിയുമായി
രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് നീന.

സത്യം പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയാണ് നീന ഗുപ്ത തന്റെ വീഡിയോ സോഷല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.”
ഈ വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ സെക്സിയായ വസ്ത്രം ധരിക്കുന്നവരെ,
ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത് പോലെ, ഒന്നിനും കൊളളാത്തവരായാണ് സമൂഹം കാണുന്നത്.

എന്നാല്‍ അത് തെറ്റാണ്. ഞാന്‍ സംസ്‌കൃതത്തില്‍ എംഫില്‍ ചെയ്ത ആളാണ്. പിന്നേയും ഒരുപാട്
നേട്ടങ്ങളുണ്ട്. അതിനാല്‍ വസ്ത്രം നോക്കി ഒരാളെ വിധിക്കരുത്. ട്രോളുണ്ടാക്കുന്നവര്‍
മനസിലാക്കിക്കോളൂ” എന്നായിരുന്നു നീന ഗുപ്ത പറഞ്ഞത്.
