# പെരുമ്പാവൂരിലെ ജിഷയുടെ മരണം; ചിത്രം ഈ മാസം 26ന് റിലീസാവുന്നു

- Link: https://ml.b4blaze.com/film-news/neepa-malayalam-movie-release-date-announced
- Published: 2022-08-23T22:10:58+05:30
- Author: Gargi

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം സിനിമയാവുന്നു. ബെന്നി
ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് നി പ എന്നാണ് പേര്.
ഈ മാസം 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/neepa.jpg?resize
=856%2C535&ssl=1)

ജിജോ ഗോപി, ബാബു ആന്റണി, ജോണി ആന്റണി, സലിം കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കുളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മയായി അഭിനയിക്കുന്നത്. ഹിമുക്രി ക്രിയേഷന്‍സിന്റെ 
ബാനറില്‍ ബെന്നി പി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/rajeshwari.1.1566496.
jpg?resize=623%2C350&ssl=1)

പ്രജോദ് ഉണ്ണി, ഷേര്‍ളി രാജ് എന്നിവരുടെ വരികള്‍ക്ക് സുനില്‍ ലാല്‍ ചേര്‍ത്തല ഈണം പകര്‍ന്നിരിക്കുന്നു.
അനീഷ് കെ.എസ്.എഫ്.ഡി.സി എഡിറ്റിങ്ങും രാജീവ് ഇ. കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
സംഘട്ടന സംവിധാനം: പളനി, ജിറോഷ്.
