# നിലങ്കയുടെ പിറന്നാൾ കളർഫുള്ളാക്കി നീരജ് മാധവും കുടുംബവും; തലയിൽ കൊമ്പുമായി ചാക്കോച്ചനും പെപ്പെയും

- Link: https://ml.b4blaze.com/film-news/neeraj-madhav-share-his-daughter-2nd-birthday-photos
- Published: 2023-02-25T12:55:30+05:30
- Author: Ajay

യുവ താരങ്ങളിൽ സജീവമാണ് നീരജ് മാധവ്. മലയാളത്തിന് പുറമേ തമിഴിലും ബോളിവുഡിലും തന്റെ
സാന്നിധ്യമറിയിച്ചിരിക്കുകയാണ് നീരജ്. ഇപ്പോഴിതാ തന്റെ മകൾ നിലങ്കയുടെ രണ്ടാം പിറന്നാൾ
ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നീരജ് മാധവ്. ഞങ്ങളുടെ ലിറ്റിൽ ഫെയറിയ്ക്ക്
രണ്ടാം പിറന്നാൾ, ഹാപ്പി ബർത്ത് ഡേ നിലങ്ക എന്നാണ് മകളുടെ ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്.

 താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നിലങ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിരിക്കുന്നത്.
നീരജിന്റെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷെയ്ൻ
നിഗം, ആന്റണി വർഗീസ് എന്നിവരും എത്തിയിരുന്നു. തലയിൽ ലൈറ്റ് തെളിയുന്ന കൊമ്പ് വച്ചിരിക്കുന്ന
കുഞ്ചാക്കോ ബോബനെയും ആന്റണി വർഗീസിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/neraj-1.jpg?resize
=1280%2C720&ssl=1)

2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും നിലങ്ക പിറന്നത്. നിലങ്കയുടെ ഒന്നാം
പിറന്നാളിനായിരുന്നു നീരജ് ആദ്യമായി മകളുടെ മുഖം ആരാധകരെ കാണിക്കുന്നത്. നീരജ്അഭിനേതാവ്
എന്നതിലുപരി മികച്ച ഗായകനും ഡാൻസറും കൂടിയാണ.് എൻജെ എന്ന പേരിൽ താരം മ്യൂസിക് വീഡിയോകളും
പുറത്ത് ഇറക്കാറുണ്ട്.

>  
> View this post on Instagram
>  
> [A post shared by Neeraj Madhav / NJ (@neeraj_madhav)](https://www.instagram.com/p/CpCqkbWLSVA/?utm_source=ig_embed&utm_campaign=loading)
