# അപ്പോ നമ്മളീ കേസ് ജയിക്കില്ല അല്ലേ സാര്‍!!! വാക്ക് യുദ്ധത്തിന്റെ ത്രില്ലടിപ്പിക്കുന്ന നേര്, ട്രെയിലര്‍ എത്തി

- Link: https://ml.b4blaze.com/film-news/neru-movie-trailer
- Published: 2023-12-09T18:52:18+05:30
- Author: Anu

വാക്കുകള്‍ കൊണ്ട് പടവെട്ടാന്‍ തയ്യാറായി ലാലേട്ടന്‍. സസ്‌പെന്‍സുകള്‍ ഏറെ ഒളിപ്പിച്ചുള്ള

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം നേരിന്റെ ട്രെയിലര്‍ എത്തി. ഏറെ പ്രതീക്ഷയോടെ ആരാധകലോകം
കാത്തിരിക്കുന്ന ചിത്രമാണ് നേര്. ഏറെ നാള്‍ക്ക് ശേഷം താരരാജാവ് വക്കീല്‍ കോട്ടണിയുകയാണ്.

നേര് തിയേറുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന
ട്രെയിലര്‍ എത്തിയിരിക്കുന്നത്. പ്രാക്റ്റീസ് നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കേസ്
വാദിക്കാന്‍ കോടതിയില്‍ എത്തുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. ചില വൈകാരിക നിമിഷങ്ങള്‍
ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ ഉറപ്പുതരുന്നു.
  മോഹന്‍ലാല്‍, പ്രിയ മണി, അനശ്വര രാജന്‍
എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാവുന്നത്. മോഹന്‍ലാലും പ്രിയ മണിയും അഭിഭാഷകരായാണ് എത്തുന്നത്.
ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍
ഇന്ദുചൂഢന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമ ദേവി, രശ്മി അനില്‍ എന്നിവരാണ്
മറ്റ് താരങ്ങളായി എത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ആശിര്‍വാദ് സിനിമാസ് ‘എലോണി’ന് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. ‘ദൃശ്യം 2’ ല്‍ 
അഭിഭാഷകയായി എത്തിയ ശാന്തി മായാദേവിയാണ് നേരിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ്
കുറുപ്പാണ് നേരിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം
വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍,
ഡിസൈന്‍ സേതു ശിവാനന്ദനുമാണ്.
