# ജയറാം- മമ്മൂട്ടി കൂട്ടുക്കെട്ട് മിന്നിക്കത്തിയോ, നേരിനെ പിടിക്കുമോ ഓസ്‍ലർ

- Link: https://ml.b4blaze.com/film-news/neru-ozler-collection-report
- Published: 2024-01-14T19:01:00+05:30
- Author: Ajay

ജയറാം- മമ്മൂട്ടി- മിഥുൻ മാനുവൽ തോമസ് ഒന്നിച്ചപ്പോൾ പ്രേക്ഷകരിൽ ആവേശം നിറച്ച് ‘ഓസ്‍ലർ’
കുതിക്കുന്നു. ആദ്യദിനം ആ​ഗോളതലത്തിൽ ജയറാം ചിത്രം ആറ് കോടിയോളം കളക്ഷൻ നേടിയെന്നാണ്
വിവിധ ട്രേഡ് ​ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടുകൾ. കേരളത്തിനൊപ്പം 
ജിസിസിയിലും മികച്ച കളക്ഷനാണ് ഓസ്‍ലറിന് ലഭിക്കുന്നത്. റിലീസായ രണ്ടാം ദിനത്തിൽ അതായത്
ഡിസംബർ 12 വെള്ളിയാഴ്ച ചിത്രം നേടിയ കളക്ഷന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ആഭ്യന്തര ബോക്സോഫീസ് കണക്കാണ് ട്രേഡ് ട്രാക്കറായ സാക്നിൽ‌ക്.കോം പുറത്തുവിട്ടിരിക്കുന്നത്.
റിലീസ് ദിനത്തിൽ ആഭ്യന്തര ബോക്സോഫീസിൽ 2.8 കോടി കളക്ഷൻ നേടിയ ‘ഓസ്‍ലർ’. വെള്ളിയാഴ്ച
രണ്ടാം ദിനത്തിൽ 2.2 കോടിയാണ് നേടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വാരാന്ത്യമായതിനാൽ
ചിത്രത്തിന്റെ കളക്ഷൻ ഉയരുമെന്നാണ് വിലയിരുത്തൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/neru-1.jpg?resize
=1200%2C628&ssl=1)

വമ്പൻ ഹിറ്റായി മാറിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ
തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഓസ്‍ലർ. ഫാമിലി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്ന
ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഓസ്‍ലറിൽ എത്തിയത്. ഒരു ഡാർക്ക്
ത്രില്ലറിൽ ജയറാം അഭിനയിക്കുന്നതും ആദ്യമായാണ്. അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്,
ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ,
ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ
മുകുന്ദൻ, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
