# യുകെയിലും വെന്നിക്കൊടി പാറിച്ച് മോഹൻലാലും നേരും; കളക്ഷൻ പുതിയ റെക്കോർഡിട്ട് വമ്പൻ കുതിപ്പ്

- Link: https://ml.b4blaze.com/film-news/neru-success-report
- Published: 2024-01-02T22:20:45+05:30
- Author: Ajay

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ 
ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. യുകെയിലും മോഹൻലാലിന്റെ
നേരിന് മികച്ച കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം നേര് യുകെയില്‍ 1.98 കോടി
രൂപയില്‍ അധികം നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/neru1.jpg?resize
=1230%2C612&ssl=1)

കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്
പ്രകാരം 1.50 കോടി രൂപയാണ്. തിരുവനന്തപുരം മള്‍ട്ടിപ്ലക്സുകളിലും നേര് വമ്പൻ കുതിപ്പാണ്
നടത്തുന്നത്. തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്സുകളില്‍ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു
എന്ന ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

മോഹൻലാലിന്‍റെ നേര് ആഗോളതലത്തില്‍ അമ്പത് കോടി പിന്നിട്ടിരുന്നു. മോഹൻലാലിന്‍റെ ആറാമത്തെ
സിനിമയാണ് അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം
ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന്
വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.
