# ലാലേട്ടന്റെ ഗാര്യേജിലേക്ക് പുതുപുത്തന്‍ ക്യാരവാന്‍ എത്തി!!! 2255നെ വിടാതെ താരം

- Link: https://ml.b4blaze.com/film-news/new-caravan-for-mohanlal
- Published: 2022-09-26T19:31:27+05:30
- Author: Anu

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് താരവിസ്മയം മോഹന്‍ലാല്‍. അഭിനയം മാത്രമല്ല അത്യാവശ്യം
വണ്ടി പ്രേമം കൂടിയുള്ളയാളാണ് ലാലേട്ടന്‍. ടൊയോട്ട വെല്‍ഫയര്‍, മെഴ്സിഡീസ് ബെന്‍സ് 
ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച വാഹനങ്ങളാണ് സൂപ്പര്‍സ്റ്റാറിന്റെ ഗാരേജിലുള്ളത്. ഇതിനുപിന്നാലെ
ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രക്കായി പുതിയൊരു സാരഥിയെ കൂടി കൂട്ടിയിരിക്കുകയാണ്
ലാലേട്ടന്‍.

ഇപ്പോഴിതാ പുതുപുത്തന്‍ ക്യാരവനാണ് മോഹന്‍ലാല്‍ ഗാര്യേജിലേക്ക് എത്തിച്ചിരിക്കുന്നത്.
പുതിയ കാരവന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
കിടപ്പുമുറിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ്
കാരവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ 
നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈല്‍സ് ആണ് മോഹന്‍ലാലിന് പുതിയ കാരവന്‍
നിര്‍മ്മിച്ചിരിക്കുന്നത്.

എറണാകുളം ആര്‍ടിഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്തിരിക്കുയാണ് ഈ 
വാഹനം. ലാലേട്ടന്റെ ഇഷ്ടനമ്പറായ 2255 തന്നെയാണ് ഈ വാഹനത്തിനും. ബ്രൗണ്‍ നിറത്തില്‍ 
ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്സ് 
സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിട്ടുണ്ട്.
  ജീത്തു ജോസഫിന്റെ റാം എന്ന പുതിയ
സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന
എലോണ്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും
ഒന്നിക്കുന്നത് എന്ന് പ്രത്യേകതയുണ്ട് എലോണിന്.
