# ഗുരുവായുരപ്പനെ തൊഴുത് നിൽക്കുമ്പേൾ മുന്നിൽ ഒരു ഉണ്ണി ഉണ്ടെന്ന് തോന്നുമെന്ന് നവ്യനായർ

- Link: https://ml.b4blaze.com/film-news/new-fb-post-for-navya-nair
- Published: 2022-10-12T10:35:58+05:30
- Author: Ajay

ഗുരുവായുരപ്പനെ നെഞ്ചോട് ചേർത്ത് ബാലാമണി അറിയാത്ത മലയാളികൾ ആരും തന്നെയുണ്ടാവില്ല.
നന്ദനത്തിലെ ബാലാമണിയായ നവ്യനായരെ കുറിച്ചാണ് ഈ പറയുന്നത്. നവ്യയെ പ്രേക്ഷകർ ഏറ്റവും
കൂടുതൽ അറിപ്പെടുന്നതും ഇഷ്ടപ്പെടുന്നതും നന്ദനത്തിലെ ബാലാമണിയെയാണ്.ഇപ്പോഴിതാ താരം
ഗുരുവായൂരിൽ തൊഴാൻ എത്തിയിരിക്കുകയാണ്. കൃഷ്ണ ഭക്തകൂടിയായ നവ്യനായർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/navya-10.jpg?resize
=1280%2C720&ssl=1)

നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെയാണ് ”എന്നും ഗുരുവായൂരിൽ 
തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്നു തോന്നും ,ഉണ്ണി പുഞ്ചിരി തൂകുന്നതായും
തോന്നും”നൃത്തവേദികളിൽ സജീവമായിരുന്ന നവ്യ  6 വർഷത്തിന് ശേഷം പ്രശസ്തമായ സൂര്യ ഫെസ്റ്റിവലിന്റെ
വേദിയിലേക്ക് മടങ്ങിയെത്തിരുന്നു.നവ്യ ഭരതനാട്യമാണ് സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ചത്.
2016ൽ ആണ് നവ്യ അവസാനമായിമായി സൂര്യ ഫെസ്റ്റിവലിൽ പങ്കെടുത്തത്. സൂര്യ ഫെസ്റ്റിവലിന്റെ
ഒൻപതാം ദിവസമായിരുന്നു നവ്യയുടെ ഭരതനാട്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/navya-9.jpg?resize
=1280%2C720&ssl=1)

ദിലീപിന്റെ നായികയായി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ 
നായർ വെള്ളിത്തിരയിലേക്ക് എത്തിയത്.പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ
അഭിനയിച്ചു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലുംനവ്യ നൃത്തവേദികളിൽ സജീവമായി
തന്നെയുണ്ടായിരുന്നു.ഒരുത്തീ എന്ന വി കെ പ്രകാശിന്റെ ചിത്രത്തിലൂടെ മലയാളത്തിലേക്ക്
തിരിച്ചുവരവന്നിരിക്കുയാണ് താരം.ഈ എടുത്ത് മാതംഗി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ് ഫൗണ്ടേഷൻ
എന്ന നൃത്തവിദ്യാലയവും നവ്യനായർ ആരംഭിച്ചിരുന്നു.
