# ‘ഭ്രമയുഗ’ത്തിലെ  മമ്മൂട്ടിയുടെ  കുഞ്ചമൻ പോറ്റി  പ്രേഷകരെ ഞെട്ടിയ്ക്കാൻ ഉടൻ എത്തുന്നു!  ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരം ഇങ്ങനെ 

- Link: https://ml.b4blaze.com/film-news/new-information-in-film-brama-yugam
- Published: 2024-02-02T10:43:33+05:30
- Author: Sreekumar

രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ‘ഭ്രമയുഗം’ ഇപ്പോൾ ചിത്രത്തെ
കുറിച്ചു൦ , മമ്മൂട്ടിയുടെ കഥപാത്രത്തെ കുറിച്ചുമുള്ള  പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്,
ചിത്രത്തിൽ കുഞ്ചമൻ പോറ്റി എന്ന കഥാപത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്, ഈ കഥ
മനക്കൽ എത്തുന്ന  അതിഥിയെയും അയാളെ ചുറ്റിപ്പറ്റിയുമാണ് നിലനിൽക്കുന്നത്, അർജുൻ അശോകന്റെ
കഥപാത്രമാൻ ദുരൂഹത നിറഞ്ഞ ഈ മനക്കൽ എത്തുന്നത്. ഈ മനയുടെ ഉടമയാണ് മമ്മൂട്ടി കഥപാത്രമായ
കുഞ്ചമൻ പോറ്റി. ഈ കഥപാത്രത്തിന് സ്‌ക്രീനിൽ 50 മിനിറ്റ് ദൈർഗ്യമാണുള്ളത്, ഈ കഥാപത്രം
പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യുമെന്നാണ് സൂചനകൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/brama2.jpg?resize
=807%2C608&ssl=1)

ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് മമ്മൂട്ടി തന്നെയാണെന്നുള്ളതാണ്  ചിത്രത്തിന്റെ
ഹൈപ്പ്. പുതിയ കാലത്തിറങ്ങുന്ന ബ്ലാക് ആൻഡ് വൈറ്റ് സിനിമ എന്ന നിലയിൽ   ഒരു പരീക്ഷണാടിസ്ഥാന
ചിത്രം കൂടിയാകും ഇത്. തികച്ചും മമ്മൂട്ടിയുടെ വെത്യസ്ത വേഷമായിരിക്കും ഈ ചിത്രത്തിൽ
എത്തുന്നത് എന്നതിന് യാതൊരു സംശയവുമില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/brama1.jpg?resize
=1064%2C610&ssl=1)

ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഉള്ള ഒരു സവിശേഷത മമ്മൂട്ടിയുടെ ലുക്കുകൾ തന്നെയാണ്,
ശരിക്കും ദുരൂഹത നിറഞ്ഞ ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം,അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ,
അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരിഎന്നിവരും അഭിനയിക്കുന്നു, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍
കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് തന്നെയാണ്
ആരാധകരുടെ പ്രതീക്ഷ.  പ്രാചിന കേരളത്തിലാണ് ഈ കഥ നടക്കുന്നത് ,ഫെബ്രുവരി 15  നെ ആണ്
ചിത്രം കേരളത്തിൽ എത്തുന്നത്

 
