# ഇങ്ങനെ ഫിറ്റാകാമോ ജയറാമേട്ടാ? മൂക്കത്ത് വിരല്‍ വെച്ച് ആരാധകരുടെ ചോദ്യം!

- Link: https://ml.b4blaze.com/film-news/new-photo-of-jayaram
- Published: 2021-12-03T12:05:22+05:30
- Author: Rahul

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ നടനാണ് ജയറാം. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയിലൂടെ
തിരിച്ചു വരുന്ന ജയറാമിന്റെ കുടുംബ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ
ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്നുള്ള ഫോട്ടോകളെല്ലാം ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.
ഒരുകാലത്ത് ജയറാം ഇല്ലാത്ത സിനിമ മലയാളികള്‍ക്ക് ആലോചിക്കാന്‍ പറ്റില്ലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/jayaram-1-300x156.
jpg?resize=850%2C442&ssl=1)

നിരവധി ചിത്രങ്ങളില്‍ നായകനായും അല്ലാതെ താരം അഭിനയിച്ചിട്ടുണ്ട്. അതേസമയം, മേക്കോവര്‍
നടത്തിയും ജയറാം ഇടയ്ക്ക് ആരാധകരെ ഞെട്ടിക്കാറുണ്ട്. എന്നാല്‍ പുതിയ സിനിമയ്ക്കായി 
താരം എടുത്ത പുതിയ ലുക്കാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ
സജീവമായി തുടരുന്ന താരം തന്നെയാണ് സ്വന്തം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
താരം പുതിയ സിനിമയ്ക്ക് വേണ്ടി ശരീരവണ്ണം ഒരുപാട് കുറച്ചിരിക്കുകയാണ്. വളരെ രസകരമായ
കമന്റുകള്‍ ആണ് താരം പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയില്‍ വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/jayaram1-300x165.
jpg?resize=845%2C465&ssl=1)

ഇങ്ങനെ ഫിറ്റായാല്‍ എന്ത് ചെയ്യും മനുഷ്യാ.. കൂടുതല്‍ സുന്ദരന്‍ ആവുകയാണല്ലോ എന്ന് 
ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കാളിദാസന് വയസ്സായതാണോ എന്നാണ് മറ്റുചില കമന്റുകള്‍.
എന്തായാലും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍
ഇപ്പോള്‍ വൈറല്‍ ആണ്. മുണ്ടും ടീഷര്‍ട്ടും ഉള്ള ജയറാമിനെ ആണ് ചിത്രത്തില്‍ കാണാനാവുക.

 
