# ചായക്കടയിലും റൊമാന്‍സ്..! പുതിയ വീഡിയോയുമായി അമൃതയും ഗോപിസുന്ദറും!

- Link: https://ml.b4blaze.com/film-news/new-reel-video-from-amrutha-and-gopi-sundar
- Published: 2022-07-21T13:28:27+05:30
- Author: Sreekumar

പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും പങ്കുവെയ്ക്കുന്ന ഓരോ സോഷ്യല്‍ 
മീഡിയ പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സിന്ദൂരം ചാര്‍ത്തി പൂമാല അണിഞ്ഞ്
നില്‍ക്കുന്ന അമൃതയുടേയും താരത്തെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്ന ഗോപി സുന്ദറിന്റേയും
ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പളനി മുരുഗന്ക്ക് ഹരോഹര എന്ന
ക്യാപ്ഷനോടുകൂടി ആയിരുന്നു ഇവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

 ഇപ്പോഴിതാ ഒരു ചെറിയ ചായക്കടയില്‍ വെച്ച് എടുത്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ചായക്കടയില്‍
വെച്ച് സ്‌നേഹം പങ്കിട്ടുകൊണ്ട് ഒരു പഴയ തമിഴ്ഗാനം ബാക്ക്ഗ്രൗണ്ടില്‍ ചേര്‍ത്താണ് വീഡിയോ
പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് പേരാണ് പ്രിയ താരങ്ങളുടെ ഫോട്ടോയ്ക്ക് കമന്റ് പങ്കുവെച്ച്
എത്തുന്നത്. ഇതൊക്കെയാണ് ജീവിതം മനുഷ്യരെ.. മസില്‍ പിടിക്കാതെ സിംപിളായി ഒരു മെലഡി 
സോംഗ് പോലെ അങ്ങനെ അങ്ങനെ… ന്ത് രസാ ല്ലേ…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amritha-1.jpg?resize
=1017%2C454&ssl=1)

നിങ്ങള്‍ പൊളിക്ക്… അമൃതയ്ക്ക് പറ്റിയ സോള്‍ മേറ്റിനെ ഇപ്പോഴാണ് കിട്ടിയത്… റിലേഷന്‍ഷിപില്‍
ബ്രേക്കപ്പ് ഉണ്ടാവുക ലോകത്ത് ആദ്യ സംഭവം ഒന്നുമല്ല എല്ലായിടത്തും നടക്കുന്നതാണ്. എന്നാല്‍
എല്ലാ റിലേഷന്‍ഷിപും ബ്രേക്കപ്പ് ആവണം എന്നും ഇല്ല. ചിലതു ലൈഫ് ലോങ്ങ് ഒരുമിച്ചുണ്ടാകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/gopi-sundar-and-
amritha-1.jpg?resize=1280%2C720&ssl=1)

എല്ലാം പരസ്പരം മനസ്സിലാക്കുന്നതും ഒരുമിച്ചുള്ള കെമിസ്ട്രി കൂടിയാണ് എന്നിങ്ങനെ നീളുന്നു
താരങ്ങളുടെ പുതിയ വീഡിയോയ്ക്കുള്ള കമന്റുകള്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പ്രണയത്തെ
കുറിച്ചും ഒരുമിച്ച് ജീവിക്കാന്‍ പോകുന്നതിനെ കുറിച്ചും ഇരുവരും സോഷ്യല്‍ മീഡിയ വഴി
വിവരം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/amritha-suresh-1.
jpg?resize=1440%2C1800&ssl=1)

ഒരുപാട് വിമര്‍ശനങ്ങള്‍ ഇരുവരും നേരിട്ടു എങ്കിലും എടുത്ത തീരുമാനത്തില്‍ വളരെ അധികം
സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് അമൃതയും ഗോപി സുന്ദറും.

>  
> View this post on Instagram
>  
> [A post shared by AMRITHA SURESSH (@amruthasuresh)](https://www.instagram.com/reel/CgQn49Pp_CQ/?utm_source=ig_embed&utm_campaign=loading)
