# ‘ജീവിതത്തിലെ പുതിയ തുടക്കം’; വിഘ്‌നേശ് ശിവൻ! തുടക്കമെന്തെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/new-start-in-life-say-in-vignesh-shivan
- Published: 2023-12-15T10:31:30+05:30
- Author: Sreekumar

പുതിയൊരു സന്തോഷവുമായി എത്തിയിരിക്കുകയാണ്  വിഘ്‌നേശ് ശിവൻ . ജീവിതത്തിലെ പുതിയ തുടക്കം
എന്നാണ് വിഘ്‌നേശ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. എന്നാൽ എന്താണെന്ന് സംവിധായകൻ
വ്യക്തമായി പറഞ്ഞിട്ടില്ല.  വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ
വിഘ്‌നേഷും നയൻതാരയും  തുല്യശ്രദ്ധയാണ് നൽകുന്നത്. അടുത്തിടെയായി ഏതാനും ബിസിനസ്സ് 
സംരംഭങ്ങൾ ആരംഭിക്കുന്നതിലായിരുന്നു രണ്ടുപേർടെയും ശ്രദ്ധ.അതിനായുള്ള യാത്രകളിൽ ആയിരുന്നു
വിഘ്‌നേഷും നായതാരയും, മക്കളെ പോലും കൂടെ കൂട്ടിയിരുന്ന ഇവർ, പിറന്നാൾ ആഘോഷം പോലും 
വിദേശത്താണ് നടത്തിയത്. വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്‍റ് ആണ് നയൻ‌താര
അവതരിപ്പിച്ചിരിക്കുന്നത്. ചർമ്മസംരക്ഷണ ബ്രാൻഡ് 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡ്
ഫെമി 9, സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡ് എന്നിവയാണ് നയന്‍സിന്റെ പുതിയ സംരംഭങ്ങള്‍.
നിലവിൽ ഓണലൈനിലും മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അവരുടെ
വിപണി. പക്ഷെ സന്തോഷങ്ങൾ അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
ഒരു  ഗണേശ പൂജയോടു കൂടിയാണ് വിഘ്‌നേശ് ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി  പങ്കുവെച്ച വീഡിയോയുടെ
തുടക്കം. പൂജയുടെ ഒരു ചിത്രം വിക്കി ഇൻസ്റ്റ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ നയൻതാരയ്ക്ക് വിക്കി പിറന്നാൾ സമ്മാനമായി കോടികൾ വിലമതിക്കുന്ന ഒരു മേബാക്
കാർ സമ്മാനമായി നൽകിയിരുന്നു. ഇതിനു പുറമേ എന്താണ് പുതിയ വിശേഷം എന്നറിയാനുള്ള കാത്തിരിപ്പിലാണ്
ആരാധകർ.

എന്തായാലും ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ  തന്നെയാണ്  നയൻതാരയും വിഘ്നേശ് ശിവനും.
മലയാളത്തിൽ നിന്നും കരിയർ ആരംഭിച്ച് പിന്നീട് തമിഴകത്തേക്ക് പോയ നയൻതാര കരിയറിനൊപ്പം
കുടുംബ ജീവിതവും അവിടെ നിന്ന് തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. ഉയിർ, ഉലകം എന്നീ 
ഇരട്ടക്കുട്ടികളുടെ അമ്മയാണ് നയൻസ് ഇന്ന്. ജീവിതത്തിലും കരിയറിലുമൊക്കെ എടുക്കുന്ന 
തീരുമാനങ്ങളിൽ എന്നും വ്യത്യസ്തയാണ് നയൻ‌താര. എല്ലാത്തിനും കൂട്ടായി പങ്കാളി വിഘ്‌നേശ്
ശിവനും താരത്തിന് ഒപ്പമുണ്ട്. നാനും റൗഡിൻ താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്
വിഘ്നേശ് ശിവനും നയൻതാരയും പ്രണയത്തിലാകുന്നത്. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ
കടന്നു പോവുകയായിരുന്നു താരം അന്ന്. വിഘ്നേശ് ശിവനാകട്ടെ സംവിധായകനെന്ന നിലയിൽ പേരെടുത്ത്
വരുന്നതേയുള്ളൂ. ഏഴ് വർഷത്തോളം ഇരുവരും പ്രണയിച്ചു. ഒടുവിൽ 2022 ജൂണിലാണ് നയൻതാരയും
വിഘ്നേശും വിവാഹഹിതരായത്. അവിടെ നിന്നിങ്ങോട്ട് ഓരോ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഇരുവരും
ഒന്നിച്ചുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vignesh2.jpg?resize
=1058%2C614&ssl=1)

കഠിനാധ്വാനം കൊണ്ട് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി കൊണ്ടിരിക്കുകയാണ് നയൻതാരയും വിഘ്‌നേശും.
ജീവിതത്തിലും ബിസിനസിലുമെല്ലാം ആ കൂട്ടുകെട്ട് നിലനിർത്തി മുന്നോട്ട് പോവുകയാണ് ഇരുവരും.
അടുത്തിടെ നയൻ‌താരയുടെ ഈ വർഷത്തെ അവസാന ചിത്രം അന്നപൂരണി റിലീസ് ചെയ്തിരുന്നു.  സിനിമയുടെ
പ്രചരണാർത്ഥം യുവതികളായ തന്റെ ഫാൻസിന്റെ നടുവിലേക്കാണ് നയൻ‌താര ഇറങ്ങിച്ചെന്നത്. സ്വാദിഷ്‌ടമായ
ബിരിയാണി നയൻ‌താര അവർക്ക് മുന്നിൽ നിരത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
ചിലർ വിമർശനാവുമായും എത്തുകയുണ്ടായി. അതിനു പിന്നാലെ  അതേസമയം മക്കൾക്ക് ഒരു വയസ്സ്
പിന്നിട്ടതോടെ നയൻ‌താര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ഇക്കൊല്ലം പുറത്തുവന്ന
ഷാരൂഖ് ആറ്റ്ലി ചിത്രം ജവാനിൽ ഒരു ശ്രദ്ധേയ വേഷത്തിൽ നയൻ‌താര എത്തിയിരുന്നു. കോടികളാണ്
ചിത്രം ബോക്സ് ഓഫീസിൽ നിന്നും കൊയ്തത്. എന്നാല്‍ നടി എന്ന നിലയില്‍ മാത്രം അല്ല നയന്‍സിനെ
ബഹുമതികള്‍ തേടി എത്തുന്നത്.ഇതിനാല്‍ തന്നെ ബിസിനസ് ടുഡേയുടെ ഡിസംബർ ലക്കത്തില്‍ സോയ
അക്തർ, സംഗീത റെഡ്ഡി, മാധബി പുരി ബുച്ച് എന്നിവരോടൊപ്പം നയൻതാരയും ഇടം പിടിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ വനിതകള്‍ എന്ന ടൈറ്റിലാണ് ഇതിലൂടെ നയന്‍സിനെ തേടി 
എത്തിയത്.തന്‍റെ ഈ വിജയത്തിൽ തന്റെ ഭർത്താവിന് നിർണായക പങ്കുണ്ടെന്ന് സ്മരിച്ച് നയന്‍താര
തന്നെ ഈ കവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ചതിന്
വിഘ്നേഷ് ശിവന് നന്ദിയെന്ന് പോസ്റ്റില്‍ നയന്‍താര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vignesh3.jpg?resize
=811%2C606&ssl=1)

 

 
