# നാനിയും കീർത്തി സുരേഷും ഒന്നിക്കുന്ന ‘ദസറ’യുടെ ചിത്രീകരണം പൂർത്തിയായി

- Link: https://ml.b4blaze.com/film-news/new-update-dasara-film
- Published: 2023-01-13T12:29:52+05:30
- Author: Ajay

കീർത്തി സുരേഷും നാനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ദസറ’. തെലുങ്കിൽ ഒരുങ്ങുന്ന
സിനിമയുടെ അപ്‌ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ഓൺലൈനിൽ ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ
പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിലെ നായികയായ കീർത്തി സുരേഷ്. 
തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

 ‘ദസറ’യുടെ ചിത്രീകരണം പൂർത്തിയായിയെന്നാണ് കീർത്തി സുരേഷ് അറിയിച്ചിരിക്കുന്നത്. 
ചിത്രത്തിലെ തന്റെ ഫോട്ടോകളും കീർത്തി സുരേഷ് പങ്കുവെച്ചിട്ടുണ്ട്. ‘കുറച്ച് സിനിമകൾ
നിങ്ങളുടെ വാതിലിൽ മുട്ടി പറയുന്നു , ‘ഹേയ്, ഞാൻ നിങ്ങളുടെ തൊപ്പിയിൽ ഒരു തൂവലായിരിക്കും’
എന്നാണ് താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kerthi-2.jpg?resize
=1280%2C720&ssl=1)

ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ’വെന്നെല’ എന്ന കഥാപാത്രമായിട്ടാണ്
കീർത്തി സുരേഷ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്.
സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രാഹണം നിർവഹിക്കുന്ന ദസറയുടെ ചിത്രസംയോജനം നിർവഹിക്കുന്നത്
നവിൻ നൂലിയാണ്. ചിത്രത്തിന്റെ ആർട് കൈകാര്യം ചെയ്യുന്നത് അവിനാശ് കൊല്ലയാണ്. കീർത്തി
സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
