# അമൃതയുടെ വീട്ടില്‍ പുതിയ അതിഥി എത്തി..! ഗോപിസുന്ദറിനൊപ്പം സന്തോഷം പങ്കുവെച്ച് താരം..!

- Link: https://ml.b4blaze.com/film-news/new-visitor-at-amruthas-home
- Published: 2022-08-06T12:29:54+05:30
- Author: Sreekumar

ഗോപിസുന്ദറുമായുള്ള പ്രണയം തുറന്ന് പറഞ്ഞതോടെ ഗായിക അമൃത പങ്കുവെയ്ക്കുന്ന ഓരോ പുതിയ
സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സും ആരാധകര്‍ വളരെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്…ഇപ്പോഴിതാ
വീട്ടില്‍ എത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. തന്റെ
പുതിയ വീടിന്റെ ബാല്‍ക്കണിയിലാണ് ഈ അതിഥി എത്തിയിരിക്കുന്നത്. ആരാണ് എന്നല്ലേ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopi-sundar-Amritha.
jpg?resize=1280%2C720&ssl=1)

ഒരു വെള്ളരിപ്രാവാണ് അമൃതയുടെ വീടിന്റെ ബാല്‍ക്കണിയില്‍ എത്തിയിരിക്കുന്നത്. അമൃത തന്നെയാണ്
പ്രാവിന്റെ വീഡിയോ എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.
വീട്ടില്‍ വന്ന സന്ദര്‍ശകന്‍ എന്നാണ് വീഡിയോയ്ക്ക് താരം കുറിച്ചിരിക്കുന്ന ക്യാപ്ഷന്‍.
ഗോപി സുന്ദറിനേയും ടാഗ് ചെയ്താണ് ഈ വീഡിയോ അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/09cfe0f3-afa6-4e85-
896f-e924954360c7.jpg?resize=727%2C1280&ssl=1)

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു അമൃത തന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയത്. താരത്തിന്
ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് എത്തിയിരുന്നത്. ഒപ്പം ജന്മദിനം പ്രിയപ്പെട്ടവര്‍ക്ക്
ഒപ്പം ആഘോഷിച്ചതിന്റെ വീഡിയോയും അമൃത പങ്കുവെച്ചിരുന്നു. ഈ ജന്മദിനം തന്റെ ജീവിതത്തില്‍
ഇന്നേവരെ ലഭിച്ച ജന്മദിനങ്ങളെക്കാള്‍ വളരെ സ്‌പെഷ്യല്‍ ആണെന്നാണ് അമൃത പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/amritha-02.jpg?resize
=567%2C614&ssl=1)

തന്റെ ഭര്‍ത്താവായ ഗോപിസുന്ദര്‍ ജീവിതത്തിലേക്ക് വന്നതാണ് ഏറ്റവും വലിയ സ്‌പെഷ്യല്‍
എന്നും താരം പറഞ്ഞിരുന്നു. സഹോദരി അഭിരാമി കൂടിയുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു അമൃത
എത്തിയിരുന്നത്. കൂടാതെ തനിക്ക് മകള്‍ പാപ്പു പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സമ്മാനവും
ആരാധകര്‍ക്ക് മുന്‍പാകെ അമൃത കാണിച്ചിരുന്നു. പാപ്പു സ്വന്തമായി ഒരുക്കിയ ഒരു ആശംസാ
കാര്‍ഡ് ആയിരുന്നു അത്. തന്റെ കാവല്‍മാലാഖയായ അമ്മയ്ക്ക് വേണ്ടി ഒരു ജന്മദിന സന്ദേശം
അടങ്ങിയ കുറിപ്പും പാപ്പും ഇതോടൊപ്പം വെച്ചിരുന്നു.
