# 3.5 കോടി! ബിൽ കണ്ട് കണ്ണുതള്ളി പോയി, ഖേദിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് നിക് ജൊനാസ്

- Link: https://ml.b4blaze.com/film-news/nick-jonas-jokingly-says-he-regrets-having-a-lavish-wedding-with-priyanka-chopra
- Published: 2024-02-08T21:19:58+05:30
- Author: Anu

രാജ്യത്തെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിവാഹമാണ് പ്രിയങ്ക ചോപ്രയുടെയും നിക് 
ജൊനാസിന്റെയും. ഇരുവരും ഒന്നായിട്ട് അഞ്ച് വർഷം പൂർത്തിയാവുകയാണ്. 2018ൽ ആയിരുന്നു 
നിക് – പ്രിയങ്ക വിവാഹം. ഇപ്പോൾ വിവാഹ ചെലവിനെ കുറിച്ച് നിക് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഇന്ത്യയിലെ വിവാഹ ആഘോഷങ്ങൾക്കായി താരങ്ങൾ ചെലവിട്ടത് 3.5 കോടി രൂപയാണെന്ന് ടൈംസ് ഓഫ്
ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/priyanka1.jpg?resize
=1091%2C609&ssl=1)

ഒരു അഭിമുഖത്തിനിടെയാണ് പ്രിയങ്കയുമായുള്ള തന്റെ ലാവിഷ് വിവാഹത്തെ കുറിച്ച് നിക് തുറന്ന്
പറഞ്ഞത്. ഒപ്പം സഹോദരങ്ങളായ കെവിൻ, ജോ എന്നിവരും ഉണ്ടായിരുന്നു. ആഘോഷങ്ങൾ മടുത്തിരുന്നോ
എന്ന ചോദ്യത്തിന് ബിൽ കണ്ടപ്പോൾ അങ്ങനെ തോന്നിയെന്നാണ് താരം പറഞ്ഞത്. ചെലവ് കണ്ട് കണ്ണ്
തള്ളിപ്പോയെന്നും നിക് പറഞ്ഞു. ആർഭാട വിവാഹത്തിൽ ഖേദിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ആയിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും
വിവാഹ ചടങ്ങുകൾ നടന്നത്. ഹൽദി, സംഗീത്, മെഹന്ദി തുടങ്ങി ചടങ്ങുകളാൽ സമ്പന്നമായിരുന്നു
വിവാഹം. ശേഷം മൂന്ന് ദിവസം നീണ്ടു നിന്ന റിസപ്ഷനോട് അനുബന്ധിച്ചും വമ്പൻ പരിപാടികൾ 
നടന്നിരുന്നു.
