# നിക് തന്നെ ആദ്യമായി കണ്ടത് 7ാം വയസില്‍!! ഞാന്‍ ലോകസുന്ദരിയായപ്പോള്‍, പ്രിയങ്ക ചോപ്ര

- Link: https://ml.b4blaze.com/film-news/nick-jonas-saw-priyanka-chopra-win-miss-world-on-tv
- Published: 2023-05-12T21:46:47+05:30
- Author: Anu

ബോളിവുഡിന്റെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. അടുത്തിടെയാണ് താരത്തിന് പെണ്‍കുഞ്ഞ് പിറന്നത്.
പതിനെട്ടാം വയസിലാണ് പ്രിയങ്ക ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തിച്ചത്. പ്രിയങ്കയേക്കാളും
പ്രായം കുറഞ്ഞയാളാണ് പ്രിയങ്കയുടെ ഭര്‍ത്താവ് നിക്.

ഇപ്പോഴിതാ നികിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നിക് തന്നെ ആദ്യമായി കണ്ട
നിമിഷത്തെ കുറിച്ചാണ് പ്രിയങ്ക പങ്കുവച്ചത്.2000ലാണ് പ്രിയങ്ക ലോകസുന്ദരിയായത്. ആ സമയം
നിക് ജൊനാസ് ഏഴ് വയസുള്ള കുട്ടിയായിരുന്നുവെന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്.
  നിക്ക്
ചെറിയ കുട്ടിയായിരുന്നപ്പോഴാണ് തന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. വിവാഹശേഷം
നിക്കിന്റെ അമ്മയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പ്രിയങ്ക പറയുന്നു. 
അതു കേട്ടപ്പോള്‍ തനിക്ക് കൗതുകവും അമ്പരപ്പുമായിരുന്നെന്നും പ്രിയങ്ക പറയുന്നു.  2000
നവംബറില്‍ ആയിരുന്നു ലോകസുന്ദരി മത്സരം. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ തനിക്ക് 18
വയസ്സ് പൂര്‍ത്തിയായിരുന്നു. നിക്കിന്റെ അച്ഛന്‍ കെവിന്‍ സീനിയറിന് സൗന്ദര്യ മത്സരങ്ങളില്‍
വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം ടിവിയിലൂടെ
കണ്ടത്.
