# രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും

- Link: https://ml.b4blaze.com/film-news/nick-priyanka-is-ready-to-welcome-their-second-child
- Published: 2022-07-29T17:31:57+05:30
- Author: Gargi

ഗായകന്‍ നിക്ക് ജോനാസും നടി പ്രിയങ്ക ചോപ്രയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി
വാര്‍ത്തകള്‍. അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ദമ്പതികള്‍ രണ്ടാമത്തെ കുട്ടിയെ
ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നു, മകള്‍ മാള്‍ട്ടി മേരിയുമായി വലിയ പ്രായവ്യത്യാസം വരാതിരിക്കാനാണിത്.
വാടക ഗര്‍ഭധാരണത്തിലൂടെ മാത്രമേ കുഞ്ഞ് ഉണ്ടാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/priyanka-1.jpg?resize
=636%2C634&ssl=1)

തന്റെ സഹോദരങ്ങളുമായി തനിക്ക് വലിയ ബന്ധമുണ്ടെന്നും അതേ ബന്ധം പുലര്‍ത്താന്‍ തന്റെ 
മക്കളും, ഇവര്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസം ഉണ്ടാകരുതെന്നുമാണ് നിക്കിന്റെ കാഴ്ചപ്പാട്.
പ്രിയങ്ക ചോപ്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിക്കിന്റെ സഹോദരന്‍ കെവിനും
ഭാര്യ ഡാനിയേലിനും രണ്ട് പെണ്‍മക്കളുണ്ട്. മറ്റൊരു സഹോദരന്‍ ജോ ജോനാസിനും ഭാര്യ സോഫിയ്ക്കും
ഒരു മകളുണ്ട്.

![Priyanka chopra](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Priyanka-
chopra.png?resize=1200%2C1200&ssl=1)

ഈ വര്‍ഷം ജനുവരി 22നാണ് നിക്കും പ്രിയങ്കയും വാടക ഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞിന് 
ജന്മം നല്‍കിയത്. മാള്‍തി മേരി ചോപ്ര ജോനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്. ‘മാള്‍തി’
എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം
എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. കടലിലെ നക്ഷത്രം എന്നര്‍ത്ഥം വരുന്ന സ്റ്റെല്ല മാരിസ്
എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് മേരി എന്ന പേര് ഉരുത്തിരിഞ്ഞത്. യേശു ക്രിസ്തുവിന്റെ
അമ്മയായ മറിയം എന്ന ബൈബിള്‍ അര്‍ത്ഥവും ഈ പേരിനുണ്ട്.
