# വെയ്റ്റ് ലിഫ്റ്റിങ് ചെയ്ത് നിഖില വിമൽ; വീഡിയോ കാണാം

- Link: https://ml.b4blaze.com/film-news/nikhila-vimal-weight-lifting-video-viral
- Published: 2023-05-27T17:03:39+05:30
- Author: Ajay

മലയാളികളുടെ പ്രിയ താരമാണ് യുവനടി നിഖില വിമൽ. ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ
അനിയത്തി വേഷത്തിൽ എത്തിയ നിഖില ‘ലവ്24ഃ7’ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറുകയായിരുന്നു.
സഹനടിയായി സിനിമയിലെത്തിയ നിഖില ഇപ്പോൾ മലയാളത്തിലും തമിഴിലും മുൻനിര നായികയായി മാറിക്കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/nikilaa-1.jpg?resize
=1280%2C720&ssl=1)

 

സോഷ്യൽ മീഡിയയിലുമ സജീവമണ് താരം.ഏതു വേഷവും നന്നായി ഇണങ്ങുന്ന ചുരുക്കം നായികമാരിൽ 
ഒരാൾ കൂടിയാണ് നിഖില. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു വിട്ടുവീഴ്ച്ചയും
താരം ചെയ്യാറില്ല എന്ന മറ്റൊരു കാര്യം. ഇപ്പോഴിതാ, നിഖിലയുടെ വെയ്റ്റ് ലിഫ്റ്റിങ് വിഡിയോ
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.വെയ്റ്റ് ലിഫ്റ്റ് ചെയ്തശേഷം അങ്കലാപ്പിൽ പോകുന്ന
നിഖിലയുടെ രസകരമായ വിഡിയോ ആണ് ഇൻസ്റ്റഗ്രമിൽ വൈറലാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/NIKIKA.jpg?resize
=1280%2C720&ssl=1)

അതേസമയം, താരം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. നിവിൻ പോളി, വിനയ് ഫോർട്ട്,
നിഖില വിമൽ, കൃഷ്ണ ശങ്കർ, കയാദു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിൽ പ്രധാന
വേഷത്തിൽ എത്തുന്നത്.വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.തിരക്കഥ വിവേക്
രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. ഒരു കോമഡി ചിത്രമായിരിക്കും താരം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

>  
> View this post on Instagram
>  
> [A post shared by AJITH BABU (@ajithbabu7)](https://www.instagram.com/reel/Csc67qBgRAZ/?utm_source=ig_embed&utm_campaign=loading)
