# കുട്ടി കുന്ദവൈയായത് ഞങ്ങളുടെ നിലാ പാപ്പാ!!! സന്തോഷം പങ്കിട്ട് നടി കന്യ

- Link: https://ml.b4blaze.com/film-news/nila-in-ponniyin-selvan-2
- Published: 2023-05-03T21:21:35+05:30
- Author: Anu

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്
മണിരത്‌നം ചിത്രം
പൊന്നിയിന്‍ സെല്‍വന്‍ 2. രണ്ട് ദിവസം കൊണ്ട് തന്നെ 150 കോടി കലക്ഷന്‍ നേടിയിരിക്കുകയാണ്.
ചിത്രത്തിലെ വലിയ താരനിരയില്‍ ഓരോരുത്തരും അഭിനന്ദനം നേടുന്നുണ്ട്.

പത്താം നൂറ്റാണ്ടിലെ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും
അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ്‘
പൊന്നിയിന്‍ സെല്‍വന്‍’ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/nila-2--1024x536.
jpg?resize=1024%2C536&ssl=1)

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം,
ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍
കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍
അഭിനയിക്കുന്നത്.

നായികമാരില്‍ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടി
ഏറെ ശ്രദ്ധ നേടിയിരുന്നു. കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ആരാണെന്നുള്ള അന്വേഷണങ്ങളും
തുടങ്ങിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/nila1--1024x536.
jpg?resize=1024%2C536&ssl=1)

നിലാ എന്ന യുവനടിയാണ് കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ചത്. മാത്രമല്ല മലയാളികളുടെ
പ്രിയതാരത്തിന്റെ മകള്‍ കൂടിയാണ് നിലാ. തമിഴ് നടന്‍ കവിതാ ഭാരതിയുടെയും നടി കന്യയുടേയും
മകളാണ് നിലാ.

> View this post on Instagram
> [A post shared by Kanya Bharathi (@bharathikanya_offl)](https://www.instagram.com/p/CrvVL-aR6lC/?utm_source=ig_embed&utm_campaign=loading)

‘കുട്ടി കുന്ദവൈയെ കണ്ടാല്‍ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന
സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്’ എന്നായിരുന്നു കവിതാ ഭാരതി
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. പി.എസ് 2-ല്‍ നിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം
പങ്കുവച്ചിട്ടുണ്ട്. കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും നിലായുടെ ചിത്രം
പങ്കുവച്ചിട്ടുണ്ട്.
