# ഞാൻ ഒരു സാധാരണ വീട്ടമ്മയായിരുന്നു, നിമിഷ ബിജോ

- Link: https://ml.b4blaze.com/film-news/nimisha-bijo-about-husband
- Published: 2023-10-06T09:55:58+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് നിമിഷ ബിജോ.  സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷയ്ക്ക് ഇന്ന്
ആരാധകർ ഏറെയാണ്. നിരവധി ഫോട്ടോഷൂട്ടുകളിൽ കൂടി താരം പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
എന്നാൽ പലപ്പോഴും നിമിഷയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.
ആറന്മുള പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറിയതി നിമിഷയ്ക്ക് നേരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും
നേരിട്ടിരുന്നു. ഇതിന്റെ പേരിൽ നിയമ നടപടികളും താരം നേരിട്ടിരുന്നു. ഈ തവണത്തെ പുലിക്കളിയിൽ
നിമിഷയും പെൺപുലിയായി ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് പുലിക്കളിയിൽ ഒരു പെൺപുലി ഇറങ്ങുന്നത്.

![nimisha2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/nimisha2.
jpg?resize=1023%2C576&ssl=1)

nimisha2

ഇപ്പോഴിതാ ഇതിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് നിമിഷ ബിജോ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ശരിക്കും ഒരു നാല് അഞ്ച് കൊല്ലം കൊണ്ട് പുലികളി ഞാൻ കാണുന്നുണ്ടായിരുന്നു.
ഈ തവണ പുലികളിക്ക് ഇറങ്ങിയാൽ കൊള്ളാം എന്ന് ഞാൻ പറഞ്ഞപ്പോൾ ദിയ സന ആണ് പുലികളി കളിക്കുന്ന
ഒരു ചേട്ടന്റെ നമ്പർ എനിക്ക് തന്നത്. ഈ തവണ പെൺപുലിയും ഉണ്ടെന്നു വാർത്ത വന്നിരുന്നു.
ചിലർ ഇതിനെ എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക് തന്റെ ആഗ്രഹം പോലെ തന്നെ കളിക്ക്
ഇറങ്ങാൻ പറ്റി. സാധാരണ ഒരു വീട്ടമ്മ ആയിരുന്നു താൻ.

![Nimisha](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Nimisha.jpg?
resize=666%2C400&ssl=1)

Nimisha

പത്താം ക്ലാസ്സ് വരെ പഠിച്ച ഞാൻ ജീവിതത്തിൽ ഒന്നുമല്ലായിരുന്നു. ഭർത്താവിനെയും കുട്ടിയേയും
നോക്കി ഒതുങ്ങി കഴിഞ്ഞ ഒരു വീട്ടമ്മ. റബ്ബർ ടാപ്പിങ്ങിന് വരെ പോയാണ് കുടുംബം പുലർത്തിയിരുന്നത്.
ഭർത്താവാണ് എന്നെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്. നിനക്ക് കയ്യടി കിട്ടുമെന്ന്
പറഞ്ഞു പിന്തുണ നൽകിയത് എന്റെ ഭർത്താവാണ്. ഒരിക്കലും ഇത് പോലൊരു ജീവിതത്തിലേക്ക് താൻ
എത്തുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. നിരവധി അവസരങ്ങൾ തന്നെ തേടി 
എത്തി. അതെല്ലാം മനോഹരമാക്കാൻ എന്നെ കൊണ്ട് കഴിയും പോലെ ഞാൻ ശ്രമിച്ചു എന്നും നിമിഷ
സജു പറഞ്ഞു.

 

 

 

 

 

 

 
