# ‘എന്റെ ഡ്രസ്സിങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’ നിമിഷ

- Link: https://ml.b4blaze.com/film-news/nimisha-comments-on-dilshas-dressing-style
- Published: 2022-10-01T13:02:24+05:30
- Author: Gargi

ബിഗ്ഗ് ബോസ് ഹൗസിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് ദില്‍ഷ പ്രസന്നനും നിമിഷയും. വീടിനുള്ളിലായിരുന്നപ്പോള്‍
നിമിഷയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചയാളായിരുന്നു ദില്‍ഷ. കുടുംബ പ്രേക്ഷകര്‍ കാണുന്ന
ഷോയില്‍ അല്പം കൂടെ മാന്യമായ വസ്ത്രം ധരിക്കണം എന്ന രീതിയിലായിരുന്നു ദില്‍ഷയുടെ വിമര്‍ശനം.
ഇപ്പോഴിതാ ദില്‍ഷയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dilsha-belly-dance.
jpg?resize=1280%2C720&ssl=1)

ലക്ഷ്മിപ്രിയയും നിമിഷയും തമ്മില്‍ വസ്ത്രധാരണത്തെ കുറിച്ചുള്ള തര്‍ക്കം നടക്കുമ്പോള്‍
ദില്‍ഷ എപ്പോഴും ലക്ഷ്മിപ്രിയയുടെ പക്ഷത്തായിരുന്നു. മോഡേണ്‍ വസ്ത്രധാരണ രീതിയെ കുറിച്ച്
ദില്‍ഷ പറഞ്ഞ ചില പ്രസ്താവനകളും വൈറലായിട്ടുണ്ട്. എന്നാല്‍ അതേ ദില്‍ഷ, തന്നെയാണ് ഇപ്പോള്‍
അതീവ ഗ്ലാമറസ്സായ വേഷം ധരിച്ച് ഡാന്‍സ് കളിയ്ക്കുന്നത്. ആര്യയ്‌ക്കൊപ്പം ദില്‍ഷ മോഡേണ്‍
വേഷത്തില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയ്ക്ക് താഴെയാണ് നിമിഷ കമന്റുമായെത്തിയത്. ‘എന്റെ
ഡ്രസ്സിങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’ എന്നാണ് നിമിഷയുടെ കമന്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nimisha-2-.jpg?resize
=1200%2C628&ssl=1)

കമന്റ് ഇടുക മാത്രമല്ല, ആ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് നിമിഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും
ഇട്ടിട്ടുണ്ട്. കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗ് ആണ് സ്റ്റോറിയില്‍ നിമിഷ 
പങ്കുവയ്ക്കുന്നത്. ‘ലെ ദിലു; എന്നാല്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓര്‍മയില്ല’
എന്ന് ചിന്തിക്കുന്നുണ്ടാവുമത്ര. എന്തായാലും നിമിഷയുടെ കമന്റ് ആരാധകര്‍ ഏറ്റെടുത്തു.
നിരവധി പേരാണ് ദില്‍ഷയ്‌ക്കെതിരെ കമന്റുകളുമായെത്തിയത്.
