# മനോഹര നൃത്തച്ചുവടുകളുമായി  നിമിഷ സജയൻ; വിഡിയോ കാണാം

- Link: https://ml.b4blaze.com/film-news/nimisha-sajayan-dance-viral
- Published: 2023-03-30T13:51:52+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടി നിമിഷ സജയൻ. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച്
പ്രേക്ഷകപ്രീതി നേടിയ നിമിഷ മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിച്ചിരിക്കുകയാണ്.
മുംബൈയിൽ സ്ഥിരതാമസമാക്കിയ നിമിഷ സിനിമ ഷൂട്ടിങ്ങുകൾക്കായാണ് കേരളത്തിലേക്ക് വരുന്നത്.

![Nimisha67 (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Nimisha67-
2.jpg?resize=1080%2C1350&ssl=1)

അഭിനേത്രി എന്നതിലുപരി ചിത്രകാരി, നർത്തകി കൂടിയായ് നിമിഷ സജയൻ കൂടാതെ ആയോധന കലകളും
അഭ്യസിക്കുന്നുണ്ട് നടി. തായ്കൊണ്ടോ അഭ്യസിക്കുന്ന ചിത്രങ്ങൾ നിമിഷ സമൂഹമാധ്യമങ്ങളിൽ
പങ്കുവെച്ചിരിക്കുന്നു. ഇപ്പോഴിതാ, മനോഹരമായ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/nimisha-9.jpg?resize
=1280%2C720&ssl=1)

ഒരു ഹിന്ദി ഗാനത്തിനാണ് ഇത്തവണ നിമിഷ ചുവടുവയ്ക്കുന്നത്. നേരത്തെ നടി അനുസിത്താരയ്‌ക്കൊപ്പം
നൃത്തം ചെയ്യുന്ന വിഡിയോ നിമിഷ പങ്കുവെച്ചിരുന്നു.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി
മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിമിഷ
സജയൻ. നായാട്ട്, മാലിക്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നി സിനിമകളിലെല്ലാം മികച്ച പ്രകടനമാണ്
നിമിഷ കാഴ്ച്ചവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/NIMISHAA.jpg?resize
=1280%2C720&ssl=1)

ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിമിഷ .ദേശീയ പുരസ്‌കാര ജേതാവ് ഒനിർ ചിത്രത്തിലൂടെയാണ്
നിമിഷ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വി ആർ എന്നാണ് ചിത്രത്തിന്റെ പേര്.

 

>  
> View this post on Instagram
>  
> [A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)](https://www.instagram.com/reel/CqVlBlgIDqY/?utm_source=ig_embed&utm_campaign=loading)

 
