# ഓവര്‍സ്പീഡിന് പൊക്കിയ മണിയന്‍പിള്ള രാജുവിന്റെ മകനോട് പോലീസ് പെരുമാറിയത് ഇങ്ങനെ..!!

- Link: https://ml.b4blaze.com/film-news/niranj-maniyan-pilla-raju-over-speed-case
- Published: 2022-01-03T12:03:14+05:30
- Author: Rahul

ഒരുപാട് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് 
മണിയന്‍പിള്ള രാജു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ മകന്‍ 
നിരഞ്ജും പ്രേക്ഷകര്‍ക്ക് സുപരിചിതനായി കഴിഞ്ഞിരിക്കുകയാണ്. മണിയന്‍പിള്ള രാജുവിന്റെ
പാത പിന്തുടര്‍ന്ന നിരഞ്ജ് ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ്. ബ്ലാക്ക് ബട്ടര്‍ഫ്ലൈ
എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ
രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജ്. അത് ഒരു പോലീസ് കേസ് ആയിരുന്നു എന്നതാണ്
ശ്രദ്ധേയം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Maniyanpilla_Raju_with_son_Niranjan-
300x225.jpg?resize=1095%2C821&ssl=1)

അച്ഛന്റെ പേര് ഉപോഗിച്ച് ആ വള്ളിക്കെട്ടില്‍ നിന്ന് ഒഴിയാന്‍ നോക്കിയെങ്കിലും താന്‍
ആപ്പിലായി എന്നാണ് താരപുത്രന്‍ പറയുന്നത്. ആ രസകരമായ സംഭവത്തെ കുറിച്ച് നിരഞ്ജ് പറയുന്നത്
ഇങ്ങനെ…അച്ഛന്റെ പേര് ഒരിക്കല്‍ ഉപയോഗിച്ച് ആപ്പിലായിട്ടുണ്ട്. ഒരിക്കല്‍ വണ്ടി ഓടിക്കുമ്പോള്‍
ഓവര്‍ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു. അദ്ദേഹം എന്നോട് അതിന്റെ ദൂഷ്യ വശങ്ങള്‍
പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മണിയന്‍ പിള്ള രാജുവിന്റെ മകനാണെന്ന്
പറഞ്ഞു. അതുകേട്ട് ചിരിച്ച ഓഫീസര്‍ പെറ്റി എഴുതി കാശും വാങ്ങിയിട്ട് പറഞ്ഞയച്ചു എന്നാണ്
നിരഞ്ജ് പറയുന്നത്. ആരായാലും തെറ്റ് ചെയ്താല്‍ അതിന് തക്കതായ ശിക്ഷ നമ്മള്‍ ഏറ്റുവാങ്ങണം
എന്നതാണ്. അതിനിടെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുമായുള്ള സൗഹൃദത്തെക്കുറിച്ചും
താരം പറയുന്നുണ്ട്. ഗോകുല്‍ സുരേഷാണ് സിനിമയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും
ആ സൗഹൃദം ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണെന്നും നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.

 
