# വിഷമകരമായ ഭാര്യയുടെ ഗര്‍ഭകാലം… ഹണിമൂണിന് പകരം ആശുപത്രിവാസം… നടന്‍ നിരഞ്ജന്‍ നായരുടെ അവസ്ഥ!

- Link: https://ml.b4blaze.com/film-news/niranjan-about-his-wife-delivery-time
- Published: 2021-12-16T11:12:02+05:30
- Author: Rahul

സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍ നായര്‍. മൂന്നുമണി, രാത്രിമഴ,
കാണാക്കുയില്‍, ചെമ്പട്ട്, രാക്കുയില്‍ തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം ആരാധകരുടെ
മനം കവര്‍ന്നത്. തന്റേതായ അഭിനയ ശൈലിയുടെ മികവാണ് താരത്തിന് ആരാധകര്‍ക്കിടയില്‍ വലിയ
സ്വീകാര്യത നേടിക്കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ യൂട്യൂബ് ചാനലിലൂടെ
തുറന്ന് പറഞ്ഞ് ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഭാര്യ ഗോപികയുടെ
ഗര്‍ഭകാലം എത്ര കഠിനമായിരുന്നു എന്നാണ് താരം വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/1630317861Malayalam-
serial-actor-Niranjan-Nair-to-become-a-father-soon-PICS-GO-VIRAL-ogimg-300x157.jpg?
resize=881%2C461&ssl=1)

നിരഞ്ജന്‍ ഭാര്യ ഗോപികയുമൊത്താണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക്
മുന്‍പാണ് നിരഞ്ജനും ഭാര്യ ഗോപികക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ തങ്ങളുടെ 
ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ഇരുവരും. ഒരു കുഞ്ഞിനെ അതിന്റെ
അമ്മ പത്തുമാസം ഉദരത്തില്‍ കൊണ്ടു നടക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന ടെന്‍ഷനും മറ്റും
എത്രത്തോളമാണോ അതേപോലെ തന്നെ അച്ഛനിലും ആ ആകുലതകള്‍ ഉണ്ടാകുമെന്ന് താരം വെളിപ്പെടുത്തുന്നു.
വിവാഹശേഷം ഹണിമൂണിന് പോകുന്നതിനു പകരം ഞങ്ങളുടെ യാത്ര ഹോസ്പിറ്റലിലേക്ക് ആയിരുന്നു 
എന്നാണ് ഗോപിക പറയുന്നത്. പി.സി.ഒ.ഡി എന്ന അവസ്ഥയാണ് എന്നറിഞ്ഞതോടെ അതിനുള്ള ചികിത്സകളായിരുന്നു
പിന്നീട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/87795562-300x225.
jpg?resize=895%2C671&ssl=1)

അതിനിടയില്‍ കോവിഡ് ബാധിച്ചു. കോവിഡിന് ശേഷം കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. മൊത്തത്തില്‍
തകര്‍ന്നു എന്നാണ് ഇരുവരും ചേര്‍ന്ന് പറയുന്നത്. ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായുണ്ടായ
ശാരീരികമായ പ്രശ്‌നങ്ങള്‍ക്കൊപ്പം മാനസികമായ തളര്‍ച്ചയും ഏറെ ബാധിച്ചു. ഒടുവില്‍ ഇനി
ഒന്നും വേണ്ട, എല്ലാം നിര്‍ത്താം എന്നുവരെ ചിന്തിച്ചു. പിന്നീട് ദൈവദൂതനെപ്പോലെ ഒരു
സുഹൃത്ത് കടന്നവന്നു. അയാള്‍ പറഞ്ഞതനുസരിച്ച് നടത്തിയ ചികിത്സയാണ് തുണയായത് എന്നും 
താരം പറയുന്നു.
