# ദയവ് ചെയ്തു ഇത് പോലെയുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്, മണിയൻപിള്ള രാജുവിന്റെ മകൻ!

- Link: https://ml.b4blaze.com/film-news/niranjan-about-maniyanpilla-raju
- Published: 2021-04-15T12:35:19+05:30
- Author: Sreekumar

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി പ്രവർത്തിക്കുന്ന താരങ്ങളിൽ ഒരാൾ 
ആണ് മണിയൻ പിള്ള രാജു. ഇപ്പോൾ താരത്തിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ന്യുമോണിയ പിടിപെട്ടന്നും
ശബ്ദം നഷ്ട്ടപെട്ടിരുന്നുവെന്നും ഉള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി
കോവിഡിനെതിരെ ജാഗ്രത പുലർത്തി വരുകയായിരുന്നു മണിയൻ പിള്ള രാജു. എന്നാൽ ഫെബ്രുവരി 26നു
കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ പോയതോടെ രാജുവിന് കോവിഡ് പിടിപെടുകയായിരുന്നു.
അന്ന് ആ പരുപാടിയിൽ പങ്കെടുത്ത കെ.ബി.ഗണേഷ്കുമാറിനു പിറ്റേ ദിവസം കോവിഡ് പോസിറ്റീവ്
ആയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാജുവിനും പനിയുടെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. തുടർന്ന്
നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുകയായിരുന്നു.

![maniyanpilla raju about life](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/04/maniyanpilla-raju-about-life.jpg?resize=960%2C540&ssl=1)

maniyanpilla raju about life

അതിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച താരം കുറച്ച് നാൾ ഹോസ്പിറ്റലിൽ ആയിരുന്നുവെന്നും
താരത്തിന്റെ ശബ്‌ദം നഷ്ടപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അസുഖം ഭേതമാകുമ്പോൾ
ശബ്‌ദവും തിരികെ വരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇപ്പോൾ അസുഖം ഭേദമായി വീട്ടിൽ
വിശ്രമത്തിൽ ആണ് താരം. എന്നാൽ താരത്തിന്റെ പേരിൽ പല വ്യാജ വാർത്തകളും പ്രചിരിക്കുകയാണ്.
താരം ഇപ്പോൾ അസുഖബാധിതൻ ആണെന്ന തരത്തിലെ വാർത്തകൾ ആണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
എന്നാൽ ഇത് തീർത്തും വ്യാജമായ വാർത്ത ആണെന്നും അച്ഛന് നിലവിൽ ഒരു അസുഖവും ഇല്ല എന്നും
അദ്ദേഹം ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്ത് വീട്ടിൽ വിശ്രമത്തിൽ ആണെന്നും ദയവ് ചെയ്തു
ഇത്തരത്തിൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത് എന്നുമാണ് അദ്ദേഹത്തിന്റെ മകനും നടനുമായ 
നിരഞ്ജൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ⌊maniyan pilla⌉

പ്പോൾ 75 ശതമാനത്തോളം പഴയ ശബ്ദം തിരിച്ച് കിട്ടിയിരിക്കുകയാണ്‌. പൂർണമായും വീട്ടിൽ 
വിശ്രമത്തിൽ ആണ് താരം ഇപ്പോൾ. അധികം വൈകാതെ തന്നെ ജോലിയിലേക്ക് തിരികെ വരുമെന്നാണ് 
പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിൽ
ആണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്.

 

 

 

 

 

 

 

 

 

 

 

 

 
