# നിരഞ്ജന അനൂപ് വിവാഹിതയാകുന്നു? വൈറലായി വിവാഹ പരസ്യം

- Link: https://ml.b4blaze.com/film-news/niranjana-anoop-new-movie-promotion-viral-on-social-media
- Published: 2022-11-12T19:18:37+05:30
- Author: Gargi

ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടി നിരഞ്ജന അനൂപിന്റെ ചിത്രമുള്ള ഒരു വിവാഹപരസ്യം
വൈറലാവുകയാണ്. ‘ബിബീഷ് ബാലനും ചന്ദ്രിക രവീന്ദ്രനും ഉടന്‍ വിവാഹിതരാകുന്നു’ എന്ന പത്രപരസ്യം
മഞ്ജുവാര്യര്‍ അടക്കമുള്ള നിരവധി താരങ്ങളും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/niranjana-anoop.
jpg?resize=1080%2C1080&ssl=1)

എന്താണ് സംഭവമെന്നല്ലേ, നിരഞ്ജന അനൂപ് നായികയാവുന്ന പുതിയ ചിത്രത്തിന്റെ പരസ്യമാണിത്.
ഒരു പത്രപരസ്യത്തിന്റെ രൂപത്തിലാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഉടന്‍ വിവാഹിതരാകുന്നു.
ബിബീഷ് ബാലന്‍ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രന്‍ എന്നാണ് വധുവിന്റെ പേര്.

>  
> View this post on Instagram
>  
> [A post shared by Niranjana Anoop (@niranjanaanoop99)](https://www.instagram.com/p/Ck2WqFjrUv_/?utm_source=ig_embed&utm_campaign=loading)

 ”ചില പ്രത്യേക സാഹചര്യത്തില്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ
നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. തീരുമാനങ്ങള്‍
പെട്ടന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു
ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/Niranjana-Anoop-
malayalam-actress-photos.jpg?resize=1000%2C1163&ssl=1)

തിയ്യതി നവംബര്‍ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂര്‍ത്തം:
രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രന്‍ തൈക്കാട്ടില്‍ നമ്പ്യാര്‍” എന്നാണ് പോസ്റ്ററില്‍
കുറിച്ചിരിക്കുന്നത്. സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും
വേറിട്ട രീതിയിലുള്ള ഈ വിവാഹപരസ്യം വൈറലായിട്ടുണ്ട്.
