# ജോമോളും അമ്മയും തമ്മില്‍ ചോക്ലേറ്റിന് അടി..!! വീഡിയോ പങ്കുവെച്ച് നിരഞ്ജന അനൂപ്

- Link: https://ml.b4blaze.com/film-news/niranjana-shared-jomol-video-fighting-for-choclate
- Published: 2022-01-30T09:37:50+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ഇന്ന് സിനിമാ
മേഖലയില്‍ താരം സജീവമല്ലെങ്കിലും അവരുടെ ഓരോ പുതിയ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക്
വലിയ കൗതുകമാണ്. ഇപ്പോഴിതാ ജോമോളുടെ നടി നിരഞ്ജന അനൂപ് പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍
വൈറലായി മാറുന്നത്. ഒരു ചേക്ലേറ്റിനു വേണ്ടി തല്ലു പിടിക്കുന്ന ജോമോളുടെ വീഡിയോയാണ്
സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/jomol-1-300x273.
jpg?resize=696%2C633&ssl=1)

നിരഞ്ജനയുടെ അമ്മയുമായാണ് ജോമോളുടെ തല്ലുപിടിക്കുന്നത്, അതും ഒരു മിഠായിക്ക് വേണ്ടി,
കുസൃതി നിറഞ്ഞ ആ പണ്ട്കാലത്തെ ജോമോള്‍ എന്ന നടിയെ ആണ് പെട്ടെന്ന് ഈ വീഡിയോ കാണുമ്പോള്‍
ഓര്‍മ്മ വരുന്നത് എന്ന് ആരാധകര്‍ പറയുന്നു. ഒരു ചോക്ലേറ്റിനായി തല്ലുപിടിക്കുന്ന ജോമ
ആന്റിയും അമ്മയും എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന വീഡിയോ പങ്കുവച്ചത്.

 

[https://www.instagram.com/tv/CZPHSbBKNj_/?utm_source=ig_web_copy_link](https://www.instagram.com/tv/CZPHSbBKNj_/?utm_source=ig_web_copy_link)

സിനിമാ മേഖലയിലെ തന്നെ നിരവധിപ്പേര്‍ വീഡിയോയ്ക്ക് അടിയില്‍ രസകരമായ കമന്റുകളും ആയി
എത്തിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം
അവതരിപ്പിച്ചുകൊണ്ട് ബാലതാരമായിട്ടാണ് സിനിമാ രംഗത്തേക്ക് ജോമോള്‍ വന്നത്. വിവാഹ ശേഷം
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുക ആണെങ്കിലും താരത്തിന്റെ പണ്ട്കാലത്തെ സിനിമകള്‍
മാത്രംമതി ആരാധകര്‍ക്ക് ഇന്നും താരത്തെ സ്‌നേഹത്തോടെ ഓര്‍ക്കാന്‍.
