# നിര്‍മ്മല്‍ പാലാഴിയുടെ പേരില്‍ വ്യാജ അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ്…! എനിക്ക് ആവശ്യം ഉണ്ടെങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കും എന്ന് നടന്‍

- Link: https://ml.b4blaze.com/film-news/nirmal-palazhi-fake-account-money-transffer-issue
- Published: 2022-07-28T14:47:23+05:30
- Author: Sreekumar

ഇതിന് മുന്‍പും ഫേസ്ബുക്ക് വഴിയുള്ള പണം തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോഴിതാ നടന്‍ നിര്‍മ്മല്‍ പാലാഴിയുടെ പേരിലാണ് പണം ആവശ്യപ്പെട്ട് പലര്‍ക്കും മെസേജുകള്‍
വരുന്നത്. നടന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയാണ് പലര്‍ക്കും പണം ആവശ്യപ്പെട്ട് 
സന്ദേശങ്ങള്‍ വന്നിരിക്കുന്നത്. ഈ വ്യാജ എക്കൗണ്ട് ഐഡിയുടെ ലിങ്ക് കൂടെ ചേര്‍ത്താണ്
തന്റെ പേരില്‍ നടക്കുന്ന പണം തട്ടിപ്പിന് എതിരെ നടന്‍ രംഗത്ത് വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/258414351_449417919879066_8211363534787943274_n.
jpg?resize=727%2C720&ssl=1)

എനിക് ആവശ്യം ഉണ്ടേല്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊള്ളാം..എന്ന് പറഞ്ഞാണ് താരം തന്റെ
ഔദ്യോഗിക ഐഡിയില്‍ നിന്ന് ഈ വിവരം എല്ലവരേയും അറിയിച്ചിരിക്കുന്നത്. പൈസ ചോദിക്കാതെ
ഇംഗ്‌ളീഷില്‍ ഇങ്ങനെ ചാറ്റി കൊണ്ടിരുന്നാല്‍ എനിക്ക് ഒരു വിലയാകുമായിരുന്നു ദ്രോഹി
എല്ലാം നശിപ്പിച്ചു.. എന്നാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ തങ്ങള്‍ക്ക് നടന്റെ പേരില്‍ വന്ന 
സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/86302abf-89b4-4417-
b420-2ae617b50db6.jpg?resize=841%2C1280&ssl=1)

സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ്.. അത്യാവശ്യമായി പണം വേണമെന്നും സുഹൃത്തിന് അയക്കാന്‍
ആണെന്നും പറഞ്ഞ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. ചിലര്‍ക്ക് മുപ്പതിനായിരം രൂപ വരെ സഹായം
ആവശ്യപ്പെട്ട് സന്ദേശം അയച്ചിട്ടുണ്ട്. അക്കൗണ്ടില്‍ എത്ര ബാലന്‍സ് ഉണ്ട് എന്ന് അറിഞ്ഞ
ശേഷമാണ് പണം ആവശ്യപ്പെടുന്നതും. എല്ലാവരും ചേര്‍ന്ന് ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത്
പൂട്ടിക്കാന്‍ തന്നെ സഹായിക്കണം എന്ന് നടന്‍ ആവശ്യപ്പെടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/reply.jpg?resize
=1028%2C1280&ssl=1)

പണം അയച്ച്‌പോയെന്നും ചിലര്‍ കമന്റ് പങ്കുവെച്ചപ്പോള്‍.. ഞാനാണെന്ന് വിചാരിച്ച് എനിക്ക്
ഒന്നൂടെ എനിക്ക് അയക്കുമോ എന്നായിരുന്നു മറുപടി.. അപ്പോള്‍ ഈ കാണുന്ന നിങ്ങള്‍ തന്നെയാണോ
ശരിക്കും നിങ്ങള്‍ എന്നാണ് മറുപടി കമന്റുകള്‍ വരുന്നത്. എന്തായാലും ഇപ്പോള്‍ വ്യാജ 
അക്കൗണ്ട് റിപ്പോര്‍ട്ട് അടിച്ച് പൂട്ടിച്ചതായാണ് വിവരം.
