# ഒരൊറ്റ സിനിമകൊണ്ടു തന്നെ ജനലക്ഷങ്ങളുടെ മനസ്സില്‍ കയറി കൂടിയ നടന്‍! കുഞ്ഞികൃഷ്ണന്‍ മാഷ്!!

- Link: https://ml.b4blaze.com/film-news/nirmal-palazhi-post-with-kunjikrishnan-mashu-nna-than-casekodu-movie
- Published: 2022-09-15T11:29:09+05:30
- Author: B4blaze News Desk

ന്നാ താന്‍ കേസ് കൊട് എന്ന സിനിമ ഒടിടി പ്ലാറ്റ് ഫോമില്‍ എത്തിയതോടെ ചിത്രത്തിലെ ഓരോ
കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്‍ ഉയരുകയാണ്. കൃത്യമായ
കാസ്റ്റിംഗ് തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍
പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മജിസ്‌ട്രേറ്റ് കഥാപാത്രം അവതരിപ്പിച്ച നടനൊപ്പം 
ഫോട്ടോ പങ്കുവെച്ച് എത്തിയ നിര്‍മ്മല്‍ പാലാഴിയുടെ പോസ്റ്റാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/306665433_642275287259994_5295915358718865795_n.
jpg?resize=960%2C540&ssl=1)

ഒറ്റ സിനിമകൊണ്ടു തന്നെ ജനലക്ഷങ്ങളുടെ മനസ്സില്‍ കയറി കൂടിയ ജഡ്ജി സാര്‍ എന്നാണ് അദ്ദേഹത്തെ
ചേര്‍ത്ത് പിടിച്ച് നിര്‍മ്മല്‍ പാലാഴി കുറിച്ചത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍
കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ സഹതാരങ്ങളും ഒന്നിനൊന്ന് മികച്ച
പ്രകടനം കാഴ്ച്ചവെച്ചു.. അതില്‍ കോടതി മജിസ്‌ട്രേറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച്
എത്തിയ കുഞ്ഞികൃഷ്ണന്‍ എന്ന നടനും പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം ഒരു അധ്യാപകനാണ്. അല്ല രാജീവാ.. അനക്ക് ഇനി എന്തേലും
പറയാന്‍ണ്ടോ…സിനിമകള്‍ കണ്ട് കണ്ട് ആരാധന തോന്നിയ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/post-0101.jpg?resize
=572%2C512&ssl=1)

ഒരുപാട് താരങ്ങള്‍ ഉണ്ട് പക്ഷെ ഇത് ഒറ്റ സിനിമകൊണ്ടു തന്നെ ജനലക്ഷങ്ങളുടെ മനസ്സില്‍
കയറി കൂടിയ, ചാക്കോച്ചന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ ജഡ്ജി സര്‍ നൊപ്പം..
എന്നാണ് നിര്‍മ്മല്‍ പാലാഴി പിപി കുഞ്ഞികൃഷ്ണനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്ത് ഹാജരാക്കെടോ…’ഈ അടുത്ത് കണ്ട ഏറ്റവും മാസ്സ് ഡയലോഗില്‍ ഒന്നായിരുന്നു
ഇദ്ദേഹത്തിന്റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഡയലോഗ് എന്നായിരുന്നു ഒരു പ്രേക്ഷകന്റെ
കമന്റ്. ഈ കമെന്റ് ഇട്ടപ്പോ കയ്യടിച്ചു പോയെന്ന് നിര്‍മ്മലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/MV5BOWVlM2FhZGItMjkyZC00NDlkLWFlZWEtZTE4MGI5YjRiMDFkXkEyXkFqcGdeQXVyMjkxNzQ1NDI%
40._V1_.jpg?resize=1080%2C1350&ssl=1)

മറുപടിയായി കുറിച്ചു, എത്ര സിനിമകളില്‍ എത്ര ജഡ്ജിമാരെ കണ്ടിരിക്കുന്നു എന്നാല്‍ ഈ 
ജഡ്ജി അത്ഭുതപ്പെടുത്തിക്കളഞ്ഞു.. കിടിലന്‍ അഭിനയം പറയാതെ വയ്യ.. അവസാനം അയാളെ മാറ്റിയത്
വിഷമമായെന്നും ചിലര്‍ പറയുന്നു.. മാഷിന്റെ കൂടെ ഒരു വര്‍ക്കെങ്കിലും ചെയ്യാന്‍ കിട്ടണെ
എന്നതാണ് എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. മാഷിന് ദൈവം സഹായിച്ചു ഒരുപാട് വര്‍ക്ക് ഉണ്ടെന്നും
നിര്‍മ്മല്‍ കുറിയ്ക്കുന്നു.
