# ഒരാൾക്ക് പണം ഉണ്ടാക്കാനും പേരെടുക്കാനും മറ്റൊരാളെ വേദനിപ്പിക്കരുത്, നിഷ സാരംഗ്

- Link: https://ml.b4blaze.com/film-news/nisha-sarang-about-bad-experience
- Published: 2023-10-08T11:45:11+05:30
- Author: Devika

നിരവധി  ആരാധകരുള്ള താരമാണ് നിഷാ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും നിഷ സാരംഗ്
ഇതിനോടകം തന്റെ കഴിവ്  തെളിയിച്ച് കഴിഞ്ഞു. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് എങ്കിലും
ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടിയാണ് നിഷ സാരംഗിന്
ആരാധകർ ഏറെ ഉണ്ടായത്. ഇന്ന് നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് നിഷ. സിനിമയിലും അത് 
കൊണ്ട് തന്നെ നിഷ സാരംഗിന് മികച്ച അവസരങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ 
ഒരു ഇന്റർവ്യൂവിൽ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് ന്യൂസ് വന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ്
ഇപ്പോൾ നിഷാ.

![Nisha sarangh4](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Nisha-
sarangh4.jpg?resize=2048%2C1364&ssl=1)

Nisha sarangh4

നിഷയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരിക്കൽ അനു ജോസഫിന് ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു. നമ്മുടെ
വിശേഷങ്ങൾ നമ്മളെ സ്നേഹിക്കുന്നവരുടെ പങ്കുവെക്കാനും അവരുടെ സന്തോഷം കാണാൻ വേണ്ടിയുമാണ്
നമ്മൾ ഇന്റർവ്യൂ കൊടുക്കുന്നത്. ഇന്റർവ്യൂവിനിടയിൽ അനു താൻ ഒറ്റയ്ക്ക് ജീവിക്കുന്നതിനെ
കുറിച്ച് ചോദിച്ചിരുന്നു. ഞാൻ ഇപ്പോൾ ഒറ്റയ്ക്ക് അല്ല എന്നും എന്റെ കൂടെ ഇളയ മകൾ ഉണ്ടെന്നും
താൻ മറുപടി പറഞ്ഞിരുന്നു. മകൾക് ഇപ്പോൾ വിവാഹ ആലോചനകൾ വരുന്നുണ്ട്. എന്നാൽ ആലോചന വരുമ്പോൾ
അവൾ പറയുന്നത് അമ്മയെ ഒറ്റയ്ക്ക് ആക്കി ഞാൻ ഇങ്ങോട്ടും പോകില്ല എന്നും അത് കൊണ്ട് എന്നെ
കല്യാണം കഴിപ്പിക്കാൻ ‘അമ്മ നോക്കണ്ട എന്നുമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/nisha-sarangh.jpg?
resize=1080%2C1340&ssl=1)

എന്നാൽ ഈ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത് എനിക്ക് വിവാഹ ആലോചന വരുന്നുണ്ട് എന്ന
രീതിയിൽ ആണ്. എന്റെ മകൾക്ക് ആലോചന വന്ന കാര്യമാണ് ഞാൻ പറഞ്ഞത്. അതോടെ ഞാൻ പേടിച്ച് 
പോയി. കുറച്ച് നാളുകൾ ഞാൻ പിന്നെ ഇന്റർവ്യൂ കൊടുത്തില്ല. നമ്മളെ വേദനിപ്പിച്ചിട്ടാണ്
പല മാധ്യമങ്ങളും സന്തോഷിക്കുന്നത്. അവർക്ക് പണം ഉണ്ടാക്കാനും പേര് ഉണ്ടാക്കാനും വേണ്ടി
അവർ നമ്മളെ വേദനിപ്പിക്കുന്നതിൽ മടി കാണിക്കില്ല. നാളെ നമ്മുടെ സ്ഥാനത്ത് അവർ വരുമ്പോൾ
മാത്രമേ നമ്മൾ അനുഭവിക്കുന്ന വേദന എത്രയാണെന്ന് അവർക്ക് മനസ്സിലാകു എന്നാണ് നിഷ പറയുന്നത്.
