# എന്നോട് വീട്ടിൽ നിന്ന് മാറി താമസിക്കാൻ ആണ് അച്ഛൻ അന്ന് ആവശ്യപ്പെട്ടത്

- Link: https://ml.b4blaze.com/film-news/nisha-sarang-about-life
- Published: 2023-05-29T08:56:09+05:30
- Author: Rahul

നിരവധി ആരാധകർ ഉള്ള താരമാണ് നിഷ സാരംഗ്. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരം
നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ ഉണ്ടെങ്കിലും 
ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടിയാണ് താരം നിരവധി ആരാധകരെ സ്വന്തമാക്കിയത്. നിഷ 
ഈ പരുപാടിയിൽ കൂടി വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയായിരുന്നു. താരത്തിന്റെ ആരാധകർക്ക്
ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ താല്പര്യമേറെയാണ്. ഇപ്പോഴിതാ താരം തന്റെ കഴിഞ്ഞ
കാല ജീവിതത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ
ഇങ്ങനെ, പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ എന്റെ കല്യാണം കഴിഞ്ഞു. മാർച്ചിൽ പത്താം
ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള ഓഗസ്റ്റിൽ ആണ് എന്റെ വിവാഹം നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/nisha.jpg?resize
=960%2C540&ssl=1)

എന്റെ അപ്പച്ചിയുടെ മകൻ തന്നെയാണ് എന്നെ വിവാഹം കഴിച്ചത്. എന്റെ അച്ഛന്റെ കൂട്ടുകാരന്റെ
മോൻ എന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു അവർ ഫാമിലിയായി പെണ്ണ് കാണാൻ ഒക്കെ വന്നിരുന്നു.
അത് കഴിഞ്ഞപ്പോൾ ആണ് എന്റെ അപ്പച്ചിയുടെ മോന് എന്നെ ഇഷ്ടമാണെന്ന് അറിയുന്നത്. അങ്ങനെ
അച്ഛൻ ആ വിവാഹം നടത്തുകയായിരുന്നു. വളരെ ആർഭാട പൂർവം തന്നെ ആണ് എന്റെ വിവാഹം നടത്തിയത്.
വിവാഹം കഴിപ്പിച്ച് വിട്ട്  എന്റെ മാതാപിതാക്കൾക്ക് അവരുടെ ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ
ആയിരിക്കും ആ പ്രായത്തിലെ എന്നെ വിവാഹം കഴിപ്പിച്ച് വിട്ടത്. എന്നാൽ രണ്ടാമത്തെ കുട്ടിക്ക്
രണ്ടു വയസ്സ് ആയ സമയം മുതൽ ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായി ഞാൻ കുട്ടികളുമായി വീട്ടിൽ
വന്നു നിന്ന്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞു പിന്നെയും ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക്
പോയി.

![Nisha sarangh4](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Nisha-
sarangh4.jpg?resize=2048%2C1364&ssl=1)

Nisha sarangh4

എന്നാൽ പ്രശ്നങ്ങൾ തീർന്നില്ലായിരുന്നു. വീണ്ടും ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി ഞാൻ
വീണ്ടും വീട്ടിൽ വന്നു നിന്ന്. പിന്നെ അങ്ങോട്ട് തിരിച്ച് പോയില്ല. അത് വിവാഹ മോചനത്തിൽ
ആണ് അവസാനിച്ചത്. പിന്നീട് ഞാൻ അച്ഛന്റെ ഒപ്പം ആയിരുന്നു. എന്നാൽ ആങ്ങളയുടെ വിവാഹം 
ഒക്കെ ആയപ്പോഴേക്കും അച്ഛൻ എന്നോട് പറഞ്ഞു ഇനി നീ മാറി താമസിക്കണം എന്നും നിനക്ക് നിന്റേതായ
ഒരു വീട്  വേണമെന്നും. അതിനു വേണ്ടി എത്ര സഹായം വേണമെങ്കിലും ഞാൻ ചെയ്യാമെന്നും അച്ഛൻ
പറഞ്ഞു. അങ്ങനെ ഞാൻ ഒരു വർഷത്തിനുള്ളിൽ വേറെ വീട് വെച്ച് മാറി. അത് ഞാൻ എടുത്ത ഏറ്റവും
നല്ല തീരുമാനമായിരുന്നു അത്. കാരണം മറ്റൊരു പെൺകുട്ടി വരുമ്പോൾ അവിടെ വിവാഹമോചനം നേടിയ
സഹോദരി നിൽക്കുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകും. ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവിടെ
നാത്തൂൻ പോര് ഉണ്ടായേനെ. അന്ന് ഞാൻ അങ്ങനെ മാറിയത് കൊണ്ട് ഇന്നും എന്റെ രണ്ടു സഹോദരങ്ങളുടെ
ഭാര്യമാരുമായും നല്ല ബന്ധമാണെന്നും നിഷ പറയുന്നു.
