# സംവിധാന രംഗത്തേക്ക് പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയും, ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും

- Link: https://ml.b4blaze.com/film-news/nishad-koya-new-movie-updation
- Published: 2023-06-19T20:08:56+05:30
- Author: Gargi

ഓര്‍ഡിനറി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ ലോകത്തിലേക്കെത്തിയ
നിഷാദ് കോയ സംവിധാനത്തിലേക്ക് ചിത്രം ആഗസ്റ്റില്‍ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ,
സംഭാഷണം എന്നിവയും നിഷാദ് കോയ തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/nishad-koyaaa.jpg?
resize=634%2C779&ssl=1)

ഹിറ്റ് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
മധുര നാരങ്ങ, ശിക്കാരി ശംഭു, പോളി ടെക്നിക്, തോപ്പില്‍ ജോപ്പന്‍, പകലും പാതിരാവും എന്നീ
ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണ
പങ്കാളികള്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/nishad-koya.jpeg?
resize=1200%2C1600&ssl=1)

ഒരു മുഴുനീള പ്രണയ ചിത്രമാണ് തന്റെ ആദ്യ സംവിധാന സംരഭത്തില്‍ നിഷാദ് കോയ ഒരുക്കുന്നത്.
യുവ തലമുറയിലെ പ്രഗത്ഭ താരങ്ങളുടെയും മറ്റു പ്രശസ്ത നടീ നടന്മാരും അഭിനയിക്കുന്ന ചിത്രത്തിന്റെ
താര നിര്‍ണ്ണയം നടന്നു വരികയാണ്. ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ
മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
